Quantcast

അധ്യാപകരെയും വിദ്യാർഥികളെയും അപകീർത്തിപ്പെടുത്തുന്നു; രാജൻ ഗുരുക്കൾക്കെതിരെ ഇടത് സംഘടന

ഒരു മാസികയിൽ വന്ന ചെയർമാന്‍റെ അഭിമുഖത്തിലെ പരാമർശത്തിനാണു മറുപടി

MediaOne Logo

Web Desk

  • Published:

    17 Jun 2024 2:28 AM GMT

Rajan Gurukkal
X

രാജന്‍ ഗുരുക്കള്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാൻ രാജൻ ഗുരുക്കൾക്കെതിരെ ഇടത് സംഘടന . രാജൻ ഗുരുക്കൾ അധ്യാപകരെയും വിദ്യാർഥികളെയും അപകീർത്തിപ്പെടുത്തുന്നു എന്ന് എകെപിസിടിഎ ( AKPCTA) ആരോപിച്ചു. ഒരു മാസികയിൽ വന്ന ചെയർമാന്‍റെ അഭിമുഖത്തിലെ പരാമർശത്തിനാണു മറുപടി.

നാല് വർഷ ബിരുദം വരാനിരിക്കെയുള്ള പരാമർശം ദൗർഭാഗ്യകരമാണെന്നും എകെപിസിടിഎ വ്യക്തമാക്കി. സ്പൂൺ ഫീഡിങ്ങിലൂടെ മണ്ണുണ്ണികളായ വിദ്യാർഥികളാണ് പിന്നീട് അധ്യാപകരാകുന്നതെന്നായിരുന്നു രാജൻ ഗുരുക്കളുടെ പരാമർശം. പ്രസ്താവന ഉന്നത വിദ്യാഭ്യാസ മേഖല സങ്കീർണമെന്ന് വരുത്തി തീർക്കുന്നവരെ സഹായിക്കുന്നതാണ്. ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വൈസ് ചെയർമാൻ പിന്തിരിയണമെന്നും എകെപിസിടിഎ വ്യക്തമാക്കുന്നു.

നേരത്തെ കെ.പി.സി.ടി എയും രാജന്‍ ഗുരുക്കള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന കേരളത്തിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും അപമാനിച്ച ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ചുമതലയുള്ള ഡോ രാജൻ ഗുരുക്കൾ മാപ്പ് പറയണമെന്ന് കെ.പി.സി.ടി എ ആവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസം വിദ്യാര്‍ഥികളെ മണ്ണുണ്ണികളാക്കുമെന്നും അവരിൽനിന്ന് വരുന്ന അധ്യാപകരും അതുപോലെയാകുമെന്നുമുള്ള പ്രസ്താവന അദ്ദേഹത്തിന്റെ ധാർഷ്ട്യവും വരേണ്യ ബോധവും വിളിച്ചോത്തുന്നതായി. ലോകത്തെമ്പാടുമുള്ള സമർത്ഥരായ മലയാളികൾ ഈ വിദ്യാഭ്യാസ രംഗത്തെ സംഭവനയാണെന്നു ഡോ ഗുരുക്കൾ മറക്കരുത്. ഈ സിസ്റ്റത്തിൽ പുച്ഛമുണ്ടെങ്കിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ ജോലിചെയ്തവകയിൽ പറ്റിയ ശമ്പളം തിരിച്ചടക്കണമെന്നും കേരള ജനതയെ അപമാനിക്കുന്നത് നിർത്തണമെന്നും പ്രസിഡന്റ്‌ അരുൺ കുമാർ പ്രസ്താവനയിലൂടെ അറിയിച്ചു.

TAGS :

Next Story