Quantcast

ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾ ജനങ്ങളിലെത്തിക്കാൻ അലനും താഹയും

പ്രിസൺ റൈറ്റ്സ് മോണിറ്ററിംഗ് പ്രൊജക്ട് എന്ന പേജിലൂടെയാണ് വിവരങ്ങൾ പങ്കുവെക്കുക

MediaOne Logo

Web Desk

  • Published:

    13 Oct 2024 4:28 AM GMT

alan and thaha
X

കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾ ജനങ്ങളിലെത്തിക്കാൻ ബ്ലോഗുമായി അലനും താഹയും. പന്തീരങ്കാവ് യുഎപിഎ കേസിൽ തടവിൽ കിടന്ന കാലത്തുള്ള അനുഭവങ്ങളിൽ നിന്നാണ് തടവുകാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠന വിധേയമാക്കാൻ തീരുമാനിച്ചത്.

തടവുകാർ അനുഭവിക്കുന്ന വിഷയങ്ങളെ കുറിച്ച് പഠിച്ച് പുസ്തമാക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇരുവരും. പല കാരണങ്ങളാൽ ഇത് നീണ്ട് പോയതോടെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ബ്ലോഗായി പഠനത്തിൻറെ ഭാഗമായുള്ള കാര്യങ്ങൾ എത്തിക്കുന്നത്.

ജയിലിനുള്ളിൽ നടക്കുന്ന അതിക്രമങ്ങൾ പൊതുജന ശ്രദ്ധയിൽ വരുത്തുന്നതോടെ തടവുകാരോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ഇരുവർക്കുമുണ്ട്. പ്രിസൺ റൈറ്റ്സ് മോണിറ്ററിംഗ് പ്രൊജക്ട് എന്ന പേജിലൂടെയാണ് വിവരങ്ങൾ പങ്കുവെയ്ക്കുന്നത്. ജയിലനുഭവങ്ങൾക്കൊപ്പം ഇതുമായി ബന്ധപ്പെട്ട വിധികളും മറ്റു രേഖകളുമെല്ലാം വായിക്കാം. പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ 20 മാസത്തോളവും അലൻ 10 മാസവും ജയിലിൽ കിടന്നിട്ടുണ്ട്.

TAGS :

Next Story