Quantcast

എഫ്ബി കമന്റ് ബോക്‌സ് തുറക്കാതെ ആലപ്പുഴ കലക്ടർ; ജനാധിപത്യ വിരുദ്ധമെന്ന് വിമർശനം

കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ശ്രീറാമിനെ കലക്ടറാക്കിയതിനെതിരെ വലിയ വിമർശനം ഉയർന്നതോടെയാണ് കമന്റ് ബോക്‌സ് പൂട്ടിയത്.

MediaOne Logo

Web Desk

  • Published:

    29 July 2022 10:19 AM GMT

എഫ്ബി കമന്റ് ബോക്‌സ് തുറക്കാതെ ആലപ്പുഴ കലക്ടർ; ജനാധിപത്യ വിരുദ്ധമെന്ന് വിമർശനം
X

ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമൻ കലക്ടറായി ചുമതലയേറ്റ് രണ്ടു ദിവസം പിന്നിടുമ്പോഴും കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്‌സ് ഇനിയും ആക്ടിവേറ്റാക്കിയില്ല. ശ്രീറാമിനെ കലക്ടറായി നിയമിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നത് മുതൽ ആലപ്പുഴ ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കടുത്ത വിമർശനമാണ് ഉയർന്നത്.

ഈ സമയം ശ്രീറാമിന്റെ ഭാര്യ ഡോ. രേണുരാജ് ആയിരുന്നു കലക്ടർ. വിമർശനം രൂക്ഷമായതോടെയാണ് കലക്ടർ ഫേസ്ബുക്കിലെ കമന്റ് ബോക്‌സ് പൂട്ടിയത്. പിന്നീട് ഇടക്ക് രണ്ടു തവണ തുറന്നപ്പോഴും സ്ഥിതി സമാനമായിരുന്നു.

ഒടുവിൽ ബുധനാഴ്ച ഉച്ചയോടെ ഫേസ്ബുക്കിലെ പ്രൊഫൈൽ ചിത്രം ശ്രീറാമിന്റേതാക്കാനായി പേജ് തുറന്നപ്പോഴും വിമർശനത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് കമന്റുകളെല്ലാം നീക്കം ചെയ്ത് കമന്റ് ബോക്‌സ് പൂട്ടിയത്.

ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്‌സ് പൂട്ടിയിടുന്നതിനെതിരെയും വിമർശനം ഉയരുന്നുണ്ട്. വിവിധ വിഷയങ്ങൾ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്താൻ സാധാരണക്കാർ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഉപയോഗിക്കാറുണ്ട്. കലക്ടർ വ്യക്തിപരമായ കാരണങ്ങളാൽ ഔദ്യോഗിക പേജിന്റെ കമന്റ് ബോക്‌സ് പൂട്ടിയിടുന്നത് ജനാധിപത്യ വിരുദ്ധമാണെന്നാണ് വിമർശനം.

വൻ പൊലീസ് സംരക്ഷണത്തിലാണ് ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിക്കുന്നത്. ഇന്ന് വിവിധ സ്ഥലങ്ങളിൽവെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീറാമിനെ കരിങ്കൊടി കാണിച്ചു. കോൺഗ്രസും മുസ്‌ലിം ലീഗും ശ്രീറാം വെങ്കിട്ടരാമനെ ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story