കെ.എസ് ഷാന്‍ വധം: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ഇന്നു വാദംകേള്‍ക്കും
ആര്‍.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ
കെ.എസ് ഷാന്‍
ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ഇന്നു വാദംകേള്‍ക്കും. ആലപ്പുഴ അഡിഷണൽ സെഷൻസ് മൂന്നാം കോടതിയാണു ഹരജി പരിഗണിക്കുന്നത്. ചട്ടവിരുദ്ധമായാണ് ജാമ്യം അനുവദിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ഹരജി നൽകിയത്.
കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗത്തിന്റെ ഹരജിയിലും ഇന്ന് വാദം തുടരും. പ്രോസിക്യൂഷൻ വാദം കേട്ടശേഷം കോടതി തീരുമാനമെടുക്കും. കേസിൽ ഡിവൈ.എസ്.പിക്കു കുറ്റപത്രം സമർപ്പിക്കാൻ അധികാരമില്ലെന്നും കുറ്റകൃത്യം നടന്ന സ്ഥലത്തെ സ്റ്റേഷൻ ഹൗസ് ഓഫീസറാണ് കുറ്റപത്രം സമർപ്പിക്കേണ്ടതെന്നുമാണ് പ്രതിഭാഗം വാദം. ആര്‍.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ 11 പേരാണ് ഷാൻ വധക്കേസിലെ പ്രതികൾ.
Summary: The Alappuzha Additional Sessions 3rd Court will hear today the plea to cancel the bail of the accused in the murder case of SDPI leader Adv KS Shan
Adjust Story Font
16