Quantcast

യു. പ്രതിഭയുടെ മകനെതിരായ കേസിനു പിന്നാലെ ഡെ. കമ്മീഷണർക്ക് സ്ഥലം മാറ്റം

ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ ജയരാജിനെ മലപ്പുറത്തേക്ക് അടിയന്തരമായി സ്ഥലംമാറ്റി

MediaOne Logo

Web Desk

  • Updated:

    2024-12-31 04:15:24.0

Published:

31 Dec 2024 3:33 AM GMT

Alappuzha Excise Deputy Commissioner PK Jayaraj transferred to Malappuram after case registered against U Pratibha MLAs son
X

ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകനെതിരെ കേസെടുത്തതിനു പിന്നാലെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റി. പി.കെ ജയരാജിനാണ് അടിയന്തര നടപടി. സർവീസിൽനിന്നു വിരമിക്കാൻ അഞ്ചുമാസം ശേഷിക്കെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്.

കൊല്ലം സ്വദേശിയായ ഇദ്ദേഹം ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതല ഏറ്റെടുത്ത് മൂന്ന് മാസം തികയും മുൻപാണ് നടപടി. ഇതിനിടയിൽ, ലഹരിക്കേസുകളിൽ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ബിനാമി കള്ളുഷാപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിഭയുടെ മകൻ കനിവിനെതിരെ കഞ്ചാവ് കൈവശംവച്ചതിനു കേസെടുത്തത്. കനിവ് ഉൾപ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒൻപതാം പ്രതിയാണ് എംഎൽഎയുടെ മകൻ.

മകൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ യു. പ്രതിഭ രംഗത്തെത്തിയിരുന്നു. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തിൽനിന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ മാധ്യമങ്ങൾക്കെതിരെയും എംഎൽഎ വിമർശനമുയർത്തിയിരുന്നു.

Summary: Alappuzha Excise Deputy Commissioner PK Jayaraj transferred to Malappuram after case registered against U Pratibha MLA's son

TAGS :

Next Story