Quantcast

ഷാൻ വധക്കേസിലെ പ്രതികൾ ഉപയോഗിച്ചെന്നു കരുതുന്ന കാർ കണ്ടെത്തി

കച്ചിക്കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാർ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    20 Dec 2021 8:10 AM GMT

ഷാൻ വധക്കേസിലെ പ്രതികൾ ഉപയോഗിച്ചെന്നു കരുതുന്ന കാർ കണ്ടെത്തി
X

ആലപ്പുഴയിലെ എസ്.ഡി.പി.ഐ നേതാവ് ഷാനെ കൊലപ്പെടുത്താനെത്തിയ പ്രതികൾ ഉപയോഗിച്ചെന്നു കരുതുന്ന കാർ കണ്ടെത്തി.കച്ചിക്കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാർ കണ്ടെത്തിയത്. മാരാരിക്കുളം പൊലീസ് കാർ പരിശോധിച്ചുവരികയാണ്. ഷാനെ കാർ കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് കൊലപ്പെടുത്തിയത്. അപകടം നടന്നതിന്റെ കേടുപാടുകൾ കാറിന്റെ മുൻവശത്തുണ്ട്. സംശയാസ്പദമായ നിലയിൽ കാർ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസെത്തി പരിശോധന തുടർന്നത്. ഫൊറൻസിക് ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ട്. വിരലടയാളമോ മറ്റ് തെളിവുകളോ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.

TAGS :

Next Story