ആലപ്പുഴ നവജാത ശിശുവിന്റെ വൈകല്യം; ഡോക്ടർമാരെ സംരക്ഷിച്ച് അന്വേഷണ റിപ്പോർട്ട്
ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നും യുവതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ട്.
ആലപ്പുഴയിലെ നവജാതശിശുവിന്റെ വൈകല്യത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണറിപ്പോർട്ട്. കുഞ്ഞിനുണ്ടായ വൈകല്യങ്ങൾ നേരത്തെ കണ്ടെത്താൻ ആകില്ലെന്നും അനോമലി സ്‌കാനിംഗിൽ കണ്ടെത്താൻ കഴിയുന്നത് ഗുരുതര വൈകല്യങ്ങൾ മാത്രമെന്നും റിപ്പോർട്ടിൽ പറയുന്നു.
ആശയവിനിമയത്തിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഗർഭിണിയായ യുവതിയോട് കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിലാണ് വീഴ്ചയുണ്ടായത്.പ്രസവസമയഞ്ഞെ അപകടസാധ്യതകൾ മുൻകൂട്ടി ബോധ്യപ്പെടുത്തിയില്ല. കുഞ്ഞിൻറെ തുടർചികിത്സയ്ക്ക് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് കൈമാറി. ആലപ്പുഴ W/C ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു
ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞാണ് ഗുരുതര വൈകല്യവുമായി ജനിച്ചത്. ഈ മാസം എട്ടിനായിരുന്നു സുറുമിയുടെ പ്രസവം. ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്കാനിങിലും ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്ന് കുഞ്ഞിന്‍റെ പിതാവ് പറയുന്നു.. കുഞ്ഞിന്‍റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്‍റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുണ്ട്.
Adjust Story Font
16