മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കുമോ? ആശങ്കയിൽ ആലപ്പുഴ സർവോദയപുരം നിവാസികൾ
11 വർഷം മുമ്പ് പ്രവർത്തനം നിലച്ച മാലിന്യ നിക്ഷേപകേന്ദ്രത്തിൽ പ്ലാസ്റ്റിക് വേസ്റ്റുകളടക്കം കുന്നുകൂടി കിടക്കുകയാണ്
ആലപ്പുഴ: മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് ആലപ്പുഴയിലെ സർവോദയപുരം നിവാസികൾ. വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം നിലച്ച മാലിന്യ നിക്ഷേപകേന്ദ്രത്തിൽ പ്ലാസ്റ്റിക് വേസ്റ്റുകളടക്കം കുന്നുകൂടി കിടക്കുകയാണ്.കടുത്ത വേനലിൽ ആശങ്കയിലാണ് ഇവർ.
പതിനൊന്ന് പ്രവർത്തനം നിലച്ച മാലിന്യനിക്ഷേപകേന്ദ്രമിപ്പോൾ കാട് മൂടിയ നിലയിലാണ്. ഉണങ്ങിയ ചെടികളിലേക്ക് ചെറിയൊരു തീപ്പൊരി വീണാലുള്ള സ്ഥിതിയോർത്ത് ആശങ്കയിലാണ് തൊട്ടടുത്ത് താമസിക്കുന്നവരുടെ ജീവിതം.മുമ്പ് ഇവിടെ തീപിടിത്തമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ബ്രഹ്മപുരം പശ്ചാത്തലത്തിൽ സർവോദയപുരത്ത് സുരക്ഷയൊരുക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. സുരക്ഷാ ജീവനക്കാരൻ, പൊലീസ് നിരീക്ഷണം, സിസിടിവി സ്ഥാപിക്കൽ തുടങ്ങിയവയായിരുന്നു തീരുമാനങ്ങൾ. എന്നാൽ ഒന്നും ഫലം കണ്ടില്ല.
നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പ്രവർത്തനം നിലച്ച പ്രദേശത്ത് ബയോ മൈനിംഗ് പ്ലാന്റ് നിർമിക്കാനുള്ള നീക്കത്തിലാണ് നിലവിൽ നഗരസഭ. എന്നാൽ ജനവാസമേഖലയിലെ നിർമാണത്തിനെതിരെ വീണ്ടും പ്രതിഷേധമുയർത്താനാണ് പരിസരവാസികളുടെ തീരുമാനം.
Adjust Story Font
16