Quantcast

‘തിരുത്തിനു തിരുത്ത്’; തീം സോങ്ങുമായി ആലത്തൂർപടി ദർസ് ഫെസ്റ്റ്

ആയിരങ്ങളാണ് ഇതിനോടകം വീഡിയോ യൂട്യൂബിൽ കണ്ടത്

MediaOne Logo

Web Desk

  • Published:

    19 Nov 2024 4:22 AM GMT

‘തിരുത്തിനു തിരുത്ത്’; തീം സോങ്ങുമായി ആലത്തൂർപടി ദർസ് ഫെസ്റ്റ്
X

കോഴിക്കോട്: ദർസ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർഥികൾ പുറത്തിറക്കിയ തീം സോങ് ശ്രദ്ധേയമാകുന്നു. മലപ്പുറം ആലത്തൂർപടി ദർസ് ഫെസ്റ്റ് ‘മെഹ്റജാൻ 24’ന്റെ ഭാഗമായാണ് ആലത്തൂർപടി ദർസ് സ്റ്റുഡൻറ്സ് അസോസിയേഷൻ ഗാനം പുറത്തിറക്കിയത്.

‘തിരുത്തിനു തിരുത്ത്’ എന്ന ഗാനം ആയിരങ്ങളാണ് ഇതിനോടകം യൂട്യൂബിൽ കണ്ടത്. കരുത്തുറ്റ വരികൾ ഗാനത്തെ വേറിട്ടുനിർത്തുന്നു.

‘ഭ്രാന്തൻ ട്രെൻഡിൻ ചങ്ങല നമ്മെ വരിഞ്ഞു മറുക്കീലേ..

ബ്രാൻഡഡ് തടവറയിൽ ഉടലൊക്കെയും മൂടി മറച്ചീലേ...

വശ്യ മനോവിഷ വിത്തുകൾ തലയിൽ തറച്ചു കേറ്റീലേ...

വിശ്വാസത്തിൽ മലിന ചലം പത നുരഞ്ഞു പൊന്തീലേ...

പുതുമപ്പേരിൽ പഴമകളെല്ലാം പാടെ തിരുത്തീലേ...

നമ്മൾ പലരെക്കണ്ടനുകരണം പൂണ്ടത് പാഠം തന്നീലേ...’ എന്ന വരികളോടെയാണ് ഗാനത്തിന്റെ തുടക്കം.

ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങ് ഞായറാഴ്ച ആലത്തൂർപടി ദർസ് ഹാളി​ൽ നടന്നു. കഴിഞ്ഞവർഷവും ആലത്തൂർപടി ദർസ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർഥികൾ തീം സോങ് പുറത്തിറക്കിയിരുന്നു.

TAGS :

Next Story