അട്ടപ്പാടിയിലേക്ക് മദ്യം ഒഴുകുന്നു; ഈ വർഷം പിടികൂടിയത് 39000 ലിറ്റർ വാഷ്
സമ്പൂർണ്ണ മദ്യനിരോധനം ഉള്ള പ്രദേശത്താണ് മദ്യം ഒഴുകുന്നത്
മദ്യ നിരോധിത മേഖലയായിട്ടും അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ സുലഭമായി മദ്യം എത്തുന്നു. മദ്യം ഊരുകളിൽ എത്തിക്കാൻ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് സാമൂഹ്യ പ്രവർത്തകർ പറയുന്നത്. 39,500 ലിറ്റർ വാഷാണ് ഈ വർഷം എക്സൈസ് വകുപ്പ് പിടിച്ചെടുത്തത്.
സമ്പൂർണ്ണ മദ്യനിരോധനം ഉള്ള പ്രദേശത്താണ് ഈ വിധം മദ്യം ഒഴുകുന്നത്. ഊരുകളിൽ അനധികൃതമായി മദ്യം എത്തിക്കാൻ നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ആനക്കട്ടി അതിർത്തിക്കപ്പുറത്ത് തമിഴ്നാട്ടിലെത്തി ബിവറേജിൽ നിന്നും , ബാറിൽ നിന്നും മദ്യം കഴിക്കുന്നവരും അനവധിയാണ്. ചാരായംവാറ്റും , പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും വ്യാപകമാണ്. 215 ലിറ്റർ ഇന്ത്യൻ നിർമ്മിത മദ്യവും , 60 ലിറ്റർ ചാരയവും പിടികൂടി. 165 കഞ്ചാവ് ചെടികൾ ഈ വർഷം നശിപ്പിച്ചു.
അതിർത്തിയിൽ എക്സൈസ് ചെക്ക്പോസ്റ്റ് ഉണ്ടെങ്കിലും ഊട് വഴികളിലൂടെയാണ് മദ്യം ഊരുകളിൽ എത്തിക്കുന്നത്. അട്ടപാടിയിലെ ജനമൈത്രി എക്സൈസ് സ്റ്റേഷൻ വഴി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുനതായി എക്സെസ് ഉദ്യോഗസ്ഥർ പറയുന്നു.
Summary : Alcohol flows into Attappadi; This year 39000 liters of wash was caught
Adjust Story Font
16