ആശ്വാസം! കുളത്തൂപ്പുഴ ലോറിക്കടവ് വനമേഖലയിൽ കുടുങ്ങിയ 14 പേരെയും രക്ഷിച്ചു
ശക്തമായ മഴയിൽ കൊച്ചാറിൽ ജലനിരപ്പ് ഉയർന്നതാണ് തൊഴിലാളികൾ വനത്തിൽ കുടുങ്ങാൻ കാരണം
കൊല്ലം: കുളത്തൂപ്പുഴ ലോറിക്കടവ് വനമേഖലയിൽ കുടുങ്ങിയ 14 പേരെയും രക്ഷിച്ചു. കാട് വെട്ടിത്തെളിക്കുന്നതിനായി പോയ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള സംഘമാണ് കാട്ടിൽ കുടുങ്ങിയത്. കേരള വനം ഡെവലപ്‌മെന്റ് കോർപറേഷൻ തൊഴിലാളികളാണ് എല്ലാവരും.
ശക്തമായ മഴയിൽ കൊച്ചാറിൽ ജലനിരപ്പ് ഉയർന്നതാണ് തൊഴിലാളികൾ വനത്തിൽ കുടുങ്ങാൻ കാരണം. തിരുവനന്തപുരം പെരിങ്ങമല പോട്ടമാവ് കോളനിയിലെ ആദിവാസികളാണ് 14 പേരും. ഫയർഫോഴ്‌സ് പൊലീസ് വനം വകുപ്പ് സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തി. കൊച്ചാറിനു കുറുകെ വടംകെട്ടിയാണ് കുടുങ്ങിയവരെ പുറത്തെത്തിച്ചത്.
വൈകുന്നേരത്തോടു കൂടി ശക്തമായ മഴയുണ്ടാവുകയും കല്ലടയാറിന്റെ പോഷകനദിയായ കൊച്ചാറിൽ വെള്ളം ഉയർന്നതാണ് ഇവർ കുടുങ്ങാൻ കാരണമായത്.
Summary: All 14 people trapped in the Kollam Kulathupuzha lorry kadavu forest area were rescued
Next Story
Adjust Story Font
16