Quantcast

നീതി പുലരുംവരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും മീഡിയവണ്ണിനൊപ്പമുണ്ടാകും: ഇ.ടി മുഹമ്മദ് ബഷീർ

സിംഗിൾ ബെഞ്ച് വിധിക്കെതിരെ മീഡിയവൺ ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. നീതി ലഭിക്കുംവരെ നിയമപോരാട്ടം തുടരുമെന്ന് മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബുറഹ്‌മാൻ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    8 Feb 2022 9:07 AM GMT

നീതി പുലരുംവരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും മീഡിയവണ്ണിനൊപ്പമുണ്ടാകും: ഇ.ടി മുഹമ്മദ് ബഷീർ
X

മീഡിയവൺ സംപ്രേഷണ വിലക്ക് ശരിവച്ച കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഏറെ നിരാശാജനകമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. എന്താണ് ആരോപിക്കപ്പെട്ട കുറ്റം എന്നുപോലും വെളിപ്പെടുത്താതെയാണ് ഈ വിധി. മീഡിയവണ്ണിന്റെ നിയമപോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതായും നീതി പുലരുംവരെ ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും കൂടെയുണ്ടാകുമെന്നും ബഷീർ പറഞ്ഞു.

ഇന്നു രാവിലെയാണ് കേന്ദ്ര സർക്കാരിന്റെ സംപ്രേഷണ വിലക്കിനെതിരായി മീഡിയവൺ നൽകിയ ഹരജി ഹൈക്കോടതി തള്ളിയത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചാനൽ താത്കാലികമായി സംപ്രേഷണം നിർത്തിവച്ചു. സിംഗിൾ ബെഞ്ച് വിധിക്കെതിരെ മീഡിയവൺ ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. നീതി ലഭിക്കുംവരെ നിയമപോരാട്ടം തുടരുമെന്ന് മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബുറഹ്‌മാൻ അറിയിച്ചു. കേസിൽ കക്ഷിചേർന്ന കേരള പത്രപ്രവർത്തക യൂനിയനും മേൽക്കോടതിയെ സമീപിക്കും.

മീഡിയവൺ ചാനലിന്റെ ലൈസൻസ് പുതുക്കിനൽകേണ്ടതില്ലെന്ന് തീരുമാനിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലുകൾ പരിശോധിച്ചാണ് ജസ്റ്റിസ് എൻ. നഗരേഷ് വിധി പറഞ്ഞത്. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരം പരിശോധിച്ച ഉദ്യോഗസ്ഥ സമിതിയാണ് സുരക്ഷാ അനുമതി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാർ തീരുമാനം തൃപ്തികരമാണെന്ന് ഫയൽ പരിശോധനയിൽ വ്യക്തമായതിനാൽ അതിൽ ഇടപെടുന്നില്ല. സുരക്ഷാ പ്രശ്‌നങ്ങളായതിനാൽ, ലൈസൻസ് പുതുക്കാത്തതിന്റെ കാരണം ചാനലിനെ അറിയിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. അപ്പീൽ നൽകാൻ രണ്ടു ദിവസം സമയം അനുവദിക്കണമെന്ന മീഡിയവണിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

TAGS :

Next Story