Quantcast

അലൻ ഷുഹൈബിനെതിരെ റാഗിങ് പരാതി; എസ്എഫ്‌ഐ പകപോക്കുകയാണെന്ന് അലൻ

രാവിലെ മുതൽ പാലയാട് ക്യാംപസിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. വിദ്യാർത്ഥികൾ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് സംഘർഷം

MediaOne Logo

Web Desk

  • Updated:

    2022-11-02 09:10:01.0

Published:

2 Nov 2022 9:01 AM GMT

അലൻ ഷുഹൈബിനെതിരെ റാഗിങ് പരാതി; എസ്എഫ്‌ഐ  പകപോക്കുകയാണെന്ന് അലൻ
X


കണ്ണൂർ: പാലയാട് ക്യാമ്പസിൽ റാഗിങ് നടത്തിയെന്ന പരാതിയിൽ അലൻ ഷുഹൈബ് കസ്റ്റഡിയിൽ. അലനെതിരെ എസ്എഫ്‌ഐയാണ് പരാതി നൽകിയത്. എന്നാൽ എസ്എഫ്‌ഐ തനിക്കെതിരെ പക പോക്കുകയാണെന്ന് അലൻ പറഞ്ഞു. തന്നെയും മറ്റ് വിദ്യാർത്ഥികളെയും എസ്എഫ്‌ഐ പ്രവർത്തകർ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് അലൻ ഷുഹൈബിന്റെ ആരോപണം.

ഒന്നാം വർഷ വിദ്യാർഥിയായ അഥിനെ അലൻ റാഗ് ചെയ്തു എന്നാണ് എസ്എഫ്‌ഐ പറയുന്നത്. അഥിൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ധർമടം പൊലീസ് അലൻ ഷുഹൈബിനെ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്ന് പൊലീസ് പിന്നീട് വിശദീകരിച്ചു.

എന്നാൽ തന്നെ എസ്എഫ്‌ഐ പ്രവർത്തകർ ഒരു കാരണവുമില്ലാതെ മർദ്ദിച്ചതായി അലൻ ഷുഹൈബ് പറയുന്നു. കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ബദറുവിനെയും മുർഷിദിനെയും അഞ്ചാം വർഷ വിദ്യാർത്ഥി നിഷാദ് ഊരാ തൊടിയെയും അകാരണമായി എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് അലൻ ഷുഹൈബ് ആരോപിക്കുന്നുണ്ട്.

ഇന്ന് രാവിലെ മുതൽ പാലയാട് ക്യാംപസിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. വിദ്യാർത്ഥികൾ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് സംഘർഷത്തിൽ ഏർപ്പെട്ടത്. കഴിഞ്ഞ വർഷം നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോഴത്തെ സംഘർഷത്തിന് കാരണമെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ അലൻ ഷുഹൈബ്, അഥിനെ റാഗ് ചെയ്തത് ചോദ്യം ചെയ്യാൻ എസ്എഫ്‌ഐ പ്രവർത്തകർ പോയ ഘട്ടത്തിൽ അലൻ ഷുഹൈബുമായി വാക്കുതർക്കമുണ്ടാവുകയും ഇതേ തുടർന്ന് അലൻ ഷുഹൈബിന്റെ നേതൃത്വത്തിൽ മർദ്ദിക്കുകയായിരുന്നുവെന്നും എസ്എഫ്‌ഐ ആരോപിക്കുന്നു.

TAGS :

Next Story