Quantcast

'സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു'; നടൻ ബാബുരാജിനെതിരെ ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്

പരസ്യചിത്രത്തിൽ അവസരം വാഗ്ദാനം ചെയ്ത് സംവിധായകൻ ശ്രീകുമാർ മേനോൻ പീഡിപ്പിച്ചെന്നും ജൂനിയർ ആർട്ടിസ്റ്റ് ആരോപിച്ചു.

MediaOne Logo

Web Desk

  • Updated:

    26 Aug 2024 9:53 AM

Published:

26 Aug 2024 7:37 AM

Allegation against actor Baburaj
X

കോഴിക്കോട്: നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേക്ക് വിളിച്ചു പീഡിപ്പിച്ചു. പരസ്യചിത്രത്തിൽ അവസരം വാഗ്ദാനം ചെയ്ത് സംവിധായകൻ ശ്രീകുമാർ മേനോൻ പീഡിപ്പിച്ചെന്നും പെൺകുട്ടി ആരോപിക്കുന്നു.

മലയാളത്തിൽ എല്ലാ നടൻമാരോടും നല്ല ബന്ധമുള്ള ബാബുരാജ് വിചാരിച്ചാൽ സിനിമയിൽ അവസരം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. ആലുവയിലെ വീട്ടിലെത്തിയാൽ തിരക്കഥാകൃത്ത് അടക്കമുള്ളവരുമായി സംസാരിച്ച് മെച്ചപ്പെട്ട റോൾ തരാമെന്ന് പറഞ്ഞാണ് വിളിച്ചത്. താൻ എത്തുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. തന്നോട് ഒരു മുറിയിൽ വിശ്രമിക്കാൻ പറഞ്ഞ് അദ്ദേഹം പോയി. പിന്നീട് വന്ന് വാതിൽ ലോക്ക് ചെയ്ത് പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു.

ബാബുരാജ് മോശമായി സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പല പെൺകുട്ടികൾക്കും ഇയാളിൽനിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ട്. പലരും കുടുംബജീവിതം നയിക്കുന്നവരായതിനാൽ പരസ്യമായി പറയാൻ ബുദ്ധിമുട്ടുണ്ടെന്നും ജൂനിയർ ആർട്ടിസ്റ്റ് പറഞ്ഞു.

ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. നിലവിൽ ബാബുരാജ് ആണ് ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്. അദ്ദേഹത്തിനെതിരെയും ഇപ്പോൾ പീഡനാരോപണം ഉയർന്നിരിക്കുകയാണ്.

TAGS :

Next Story