'പലിശക്ക് പണം നൽകി കിടപ്പാടം തട്ടിയെടുത്തു'; ബി.ജെ.പി ജില്ലാ നേതാവിനെതിരെ ആരോപണവുമായി പട്ടിക ജാതി മോർച്ച പ്രാദേശിക നേതാവ്
രതീഷിനെ ബി.ജെ.പി നേതൃത്വം സംരക്ഷിക്കുകയാണെന്ന് ദിലീപും കുടുംബവും
കോട്ടയം: കോട്ടയത്ത് ബി.ജെ.പി ജില്ലാ നേതാവ് വീടും സ്ഥലവും തട്ടിയെടുത്തെന്ന് പട്ടിക ജാതി മോർച്ച പ്രാദേശിക നേതാവിൻ്റെ ആരോപണം. ബി.ജെ.പി ജില്ലാ ജനൽ സെക്രട്ടറി എസ്.രതീഷിനെതിരെ തോട്ടക്കാട് സ്വദേശി എം.ആർ ദിലീപും കുടുംബവുമാണ് ആരോപണവുമായി രംഗത്തുവന്നത്. കഴിഞ്ഞ ദിവസം ദിലീപിൻ്റെ വീട് കോടതി ഉത്തരവിനെ തുടർന്ന് ജപ്തി ചെയ്തിരുന്നു. രതീഷിനെ ബി.ജെ.പി നേതൃത്വം സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ദിലീപും കുടുംബവും ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
തോട്ടക്കാട് സ്വദേശി സ്വദേശി എം.ആർ ദിലീപ് പട്ടികജാതി മോർച്ച മണ്ഡലം പ്രസിഡൻ്റാണ്. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ്. രതീഷ് പലിശയ്ക്ക് പണം നൽകിയ ശേഷം തൻ്റെ കിടപ്പാടം തട്ടിയെടുത്തെന്നാണ് ദീലിപിൻ്റെ ആരോപണം. പാർട്ടിയിൽ നിന്നും നീതി ലഭിച്ചില്ലെന്നും നീതി ലഭിക്കും വരെ പാർട്ടി ഓഫീസിനു മുന്നിൽ സമരം തുടരുമെന്നും ദിലീപ് മീഡിയവണിനോട് പറഞ്ഞു.നേതാക്കൾ ഇടപെട്ട് നടത്തിയ മധ്യസ്ഥ ചർച്ച നടത്തി വഞ്ചിച്ചതായി ദിലീപിൻ്റെ കുടുംബം ആരോപിച്ചു. അതേസമയം, ആരോപണങ്ങൾ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് തള്ളി.
വാകത്താനം സർവീസ് സഹകരണ ബാങ്കിൽ ദിലീപ് പണയപ്പെടുത്തിയ ഭൂമി, താൻ നിയമപരമായി ബാധ്യതകൾ തീർത്താണ് സ്വന്തമാക്കിയത് . നിയമപരമായി രേഖകൾ പരിശോധിച്ചാണ് ചങ്ങനാശേരി മുനിസിഫ് കോടതി അനുകൂല വിധി പുറപ്പെടുവിപ്പിച്ചതെന്നും രതീഷ് വ്യക്തമാക്കി.
Adjust Story Font
16