Quantcast

കോഴ ആരോപണം: അന്വേഷണം നടത്തേണ്ട വിഷയം- ആരിഫ് മുഹമ്മദ്‌ ഖാൻ

ആരോ​ഗ്യ സർവകലാശാല വിസി നിയമനം ചട്ടവിരുദ്ധമെങ്കിൽ സർക്കാ‍ർ കോടതിയിൽ പോകട്ടെയെന്നും ഗവർണർ

MediaOne Logo

Web Desk

  • Published:

    25 Oct 2024 9:22 AM GMT

Governor Goes to Delhi During Clash with Cm Pinarayi Vijayan
X

തിരുവനന്തപുരം: എംഎൽഎമാരെ കോഴ കൊടുത്ത് വാങ്ങാൻ ശ്രമിച്ചുവെന്നത് അന്വേഷണം നടത്തേണ്ട വിഷയമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. സംഭവത്തിൽ അന്വേഷണം നടത്തേണ്ടത് ആരാണെന്നും അദ്ദേഹം ചോദിച്ചു.

ആരോ​ഗ്യ സർവകലാശാല വൈസ് ചാൻസലറായി മോഹനൻ കുന്നുമലിനെ നിയമിച്ചത് ചട്ടവിരുദ്ധമെങ്കിൽ സർക്കാ‍ർ കോടതിയിൽ പോകട്ടെയെന്നും പെരുമാറ്റ ചട്ട ലംഘനമാണെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും ​ഗവ‌ർണർ വ്യക്തമാക്കി. കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാർ വേണ്ട എന്നാണോ സർക്കാർ വാദമെന്നും ഗവർണർ ചോദിച്ചു.

അതേസമയം വിദ്യാഭ്യാസ രം​ഗത്തെയും കാവിവൽക്കരിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ ആരോപിച്ചു. കോടതി വിധി കാറ്റിൽ പറത്തി ആർഎസ്എസിന് ഇഷ്ടമുള്ളവരെ മാത്രം ‌സർവകലാശാലയിൽ നിയമിക്കുന്നുവെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

TAGS :

Next Story