കോഴ ആരോപണം; എം.കെ രാഘവൻ എംപിയെ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ
കോഴ വാങ്ങി സിപിഎം പ്രവർത്തകർക്ക് ജോലി നൽകുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം
കണ്ണൂർ: കണ്ണൂരിൽ എം.കെ രാഘവൻ എംപിയെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവച്ചു. മാടായി കോളേജിൽ വെച്ചാണ് കോൺഗ്രസ് പ്രവർത്തകർ എംപിയെ തടഞ്ഞത്. മാടായി കോളേജിൽ കോഴ വാങ്ങി സിപിഎം പ്രവർത്തകർക്ക് ജോലി നൽകുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മാടായി കോളേജ് ഭരണസമിതി ചെയർമാനാണ് എം.കെ രാഘവൻ.
മാടായി കോളേജിൽ കോഴ വാങ്ങി സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പിന്‍വാതില്‍വഴി നിയമനം നടത്തുന്നു എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.കെ രാഘവൻ എംപിയെ തടഞ്ഞുവച്ചത്. ബന്ധുകൂടിയായ സിപിഎം പ്രവർത്തകന് ജോലി നൽകാൻ എം.കെ രാഘവൻ ശ്രമിക്കുന്നു എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.
കോളേജില്‍ ഇന്ന് ഇന്റര്‍വ്യൂ നടക്കുന്ന ദിവസമായിരുന്നു. ഇന്റര്‍വ്യൂ നടക്കുന്ന ഹാളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവുമായി കയറുകയുയും ഇന്റര്‍വ്യൂ നിരീക്ഷിക്കാനെത്തിയ ഭരണസമിതി ചെയർമാൻ എം.കെ രാഘവനെ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞുവയ്ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
Adjust Story Font
16