പി.കെ നവാസിനെതിരെ ഗൂഢാലോചനയെന്ന് ആരോപണം; വാട്ട്സാപ്പ് ചാറ്റുകൾ പുറത്ത്
ഹരിത വിവാദ സമയത്ത് എംഎസ്എഫ് സംസ്ഥാന പ്രസിഡൻറിനെതിരെ ഗൂഡാലോചന നടന്നെന്നാണ് ആരോപണം
മലപ്പുറം: എംഎസ്എഫ് സംസ്ഥാന പ്രസിഡൻറിനെതിരെ ഒരു വിഭാഗം ഗൂഡാലോചന നടത്തിയെന്ന് ആരോപണം. ഹരിത - എംഎസ്എഫ് വിവാദ സമയത്ത് വാട്സാപ് ഗ്രൂപ്പിലാണ് പി.കെ നവാസടങ്ങുന്ന ഔദ്യോഗിക പക്ഷത്തിനെതിരെ ഗൂഢാലോചന നടന്നതെന്നാണ് ആരോപണം. ഈ ഗ്രൂപ്പിലെ സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് .
ഹരിത വിവാദ സമയത്ത് എംഎസ്എഫ് സംസ്ഥാന പ്രസിഡൻറിനെതിരെ ഗൂഡാലോചന നടന്നെന്നാണ് ആരോപണം. 'എംഎസ്എഫ് സ്ക്വയർ' എന്ന പേരിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പിൽ എംഎസ്എഫിൽ നിന്ന് നടപടി നേരിട്ടവരും ഇപ്പോഴും ഭാരവാഹിത്വം വഹിക്കുന്നവരുമടക്കം ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നാരോപിച്ച് ഈ ഗ്രൂപ്പിലെ വാട്ട്സാപ്പ് സന്ദേശങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
എംഎസ്എഫ് - ഹരിത തർക്കത്തിനിടെ എംഎസ്എഫ് നേതാക്കളെ കൂടാതെ മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയും ജനറൽ സെക്രട്ടറി പിഎംഎ സലാമിനെതിരെയും പ്രചരിച്ച കുറിപ്പുകളും ഈ ഗ്രൂപ്പിൽ നിന്നാണ് പ്രചരിച്ചതെന്നും ആരോപണമുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ എംഎസ്എഫ് മുന്നണിയെ പരാജയപ്പെടുത്താനുള്ളചർച്ചയും ഈ ഗ്രൂപ്പിലുണ്ടായി. ഇതടക്കമുള്ള ചാറ്റുകളാണ് പ്രചരിക്കുന്നത്.
Adjust Story Font
16