Quantcast

സാമ്പത്തിക ക്രമക്കേട് ആരോപണം; വിശദീകരണവുമായി എച്ച്.സലാം എംഎൽഎ

ആരെല്ലാം കിണഞ്ഞ് ശ്രമിച്ചാലും പത്ത് രൂപയുടെ പോലും അഴിമതിക്കാരനാക്കാൻ സാധിക്കില്ലെന്ന് എച്ച്.സലാം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    27 July 2023 8:16 AM GMT

സാമ്പത്തിക ക്രമക്കേട് ആരോപണം; വിശദീകരണവുമായി എച്ച്.സലാം എംഎൽഎ
X

ആലപ്പുഴ: ആലപ്പുഴ ചേതന പാലിയേറ്റീവ് സൊസൈറ്റിയിൽ ക്രമക്കേടെന്ന പരാതിയിൽ വിശദീകരണവുമായി സൊസൈറ്റി സെക്രട്ടറി കൂടിയായ എച്ച്.സലാം എംഎൽഎ. ആരെല്ലാം കിണഞ്ഞ് ശ്രമിച്ചാലും പത്ത് രൂപയുടെ പോലും അഴിമതിക്കാരനാക്കാൻ സാധിക്കില്ലെന്ന് എച്ച്.സലാം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സാമ്പത്തിക ഇടപാടുകൾ ബാങ്ക് വഴി മാത്രമെന്നാണ് വിശദീകരണം.

തോട്ടപ്പള്ളി മുൻ ലോക്കൽ സെക്രട്ടറി ശ്രീകുമാർ ആണ് അമ്പലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചേതന പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി സിപിഎം നേതൃത്വത്തിന് പരാതി നൽകിയത്. സൊസൈറ്റിയിൽ നിന്ന് എച്ച് സലാം 22 ലക്ഷം രൂപ പിൻവലിച്ചതായി ട്രഷറർ ഗുരുലാൽ പറഞ്ഞിരുന്നുവെന്ന ഗുരുതര ആരോപണവും ശ്രീകുമാറിന്റെ പരാതിയിലുണ്ട്. എംഎൽഎക്കെതിരെ പാർട്ടി അന്വേഷണം ഇല്ലെന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക വിശദീകരണം.

മെമ്പർഷിപ്പ് ഫീസല്ലാതെ ജനങ്ങളിൽ നിന്ന് പണം പിരിക്കുന്നില്ലെന്ന് എംഎൽഎ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. നാനൂറിലധികം നിർധനരായ രോഗികൾക്ക് സഹായം നൽകുന്ന പ്രസ്ഥാനമാണ് ചേതന പാലിയേറ്റീവ് സൊസൈറ്റി. വ്യക്തിപരമായി അധിഷേപിക്കാനുള്ള ശ്രമമാണെന്നും സലാം പറയുന്നു. അതേസമയം അഴിമതിയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.


TAGS :

Next Story