Quantcast

കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണം; ശക്തിധരന്റെ മൊഴി ഇന്നെടുക്കില്ല

സി. പി.എം ഉന്നതൻ എറണാകുളത്ത് ദേശാഭിമാനി ഓഫീസിൽ താമസിച്ച് പണം പിരിച്ചെന്നും ഇത് കൈതോലപ്പായയിൽ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കടത്തിയെന്നുമായിരുന്നു ശക്തിധരൻ ഫേസ് ബുക്കിൽ എഴുതിയത്

MediaOne Logo

Web Desk

  • Updated:

    2023-07-04 02:39:39.0

Published:

4 July 2023 1:12 AM GMT

g sakthidharan
X

തിരുവനനന്തപുരം: കൈതോലപ്പായയിൽ സി.പി.എം ഉന്നതൻ പണം കടത്തിയെന്ന ആരോപണത്തിൽ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ മൊഴി ഇന്ന് എടുക്കില്ല. ഇന്ന് ഹാജരാകേണ്ടന്ന് പൊലീസ് ശക്തിധരനെ അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനായ കന്റോൺമെന്റ് എ.സി. പി , പൊലീസ് ആസ്ഥാനത്തേക്ക് കോൺഗ്രസ് നടത്തുന്ന മാർച്ച് നിയന്ത്രിക്കുന്നതിന്റെ തിരക്കിലായതിനാലാണ് മൊഴിയെടുപ് മാറ്റിയത്. സി. പി.എം ഉന്നതൻ എറണാകുളത്ത് ദേശാഭിമാനി ഓഫീസിൽ താമസിച്ച് പണം പിരിച്ചെന്നും ഇത് കൈതോലപ്പായയിൽ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കടത്തിയെന്നുമായിരുന്നു ശക്തിധരൻ ഫേസ് ബുക്കിൽ എഴുതിയത്. സിപിഎം ഉന്നതൻ ആരാണന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എം. പിയാണ് പരാതി നൽകിയത്.

സി.പി.എം നേതാവ് കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടുപോയ പണം പാര്‍ട്ടി കണക്കിലില്ലെന്നും ജി.ശക്തിധരന്‍ ആരോപിച്ചു. കവറിൽ പാർട്ടി ആസ്ഥാനത്ത് എത്തിച്ച 10 ലക്ഷം രൂപയ്ക്ക് കണക്കുണ്ട്. പണം നൽകിയത് ഉൾക്കടലിൽ നിന്ന് ഉയർന്നുവന്ന ശതകോടീശ്വനായ വ്യവസായിയാണ്. പാർട്ടി ആസ്ഥാനത്ത് കണക്ക് കൈകാര്യം ചെയ്ത സഖാവിൽ നിന്നാണ് വിവരം കിട്ടിയതെന്നും ജി.ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു.

ടൈംസ്ക്വയര്‍ വരെ പ്രശസ്തനായ നേതാവ് 2.35 കോടി കൈപ്പറ്റി കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടുപോയെന്നാണ് ജി ശക്തിധരന്‍ നേരത്തെ ആരോപണമുന്നയിച്ചത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ സി.പി.എം പ്രൊഫൈലുകളില്‍ നിന്ന് ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് ശക്തിധരന്‍റെ കുറിപ്പ്.

TAGS :

Next Story