Quantcast

'മൻസൂറിന്റെ പോക്കറ്റിൽ ലഹരിമരുന്ന് വച്ചത് ഡാൻസാഫ്'; താമിർ കേസിൽ ഗുരുതര ആരോപണം

താമിറിന്റെ കൂടെ കസ്റ്റഡിയിലായ മൻസൂറിന്റെ പിതാവ് അബൂബക്കർ ആണ് ആരോപണവുമായി രംഗത്തെത്തിയത്

MediaOne Logo

Web Desk

  • Updated:

    22 Aug 2023 3:31 PM

Published:

22 Aug 2023 3:25 PM

Allegations against dansaf in Tamir jifry custodial death
X

മലപ്പുറം: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി താനൂരിൽ കസ്റ്റഡിയിലിരിക്കെ മരിച്ച താമിറിന്റെ കൂടെ കസ്റ്റഡിയിലായ മൻസൂറിന്റെ പിതാവ് അബൂബക്കർ. മൻസൂറിന്റെ പോക്കറ്റിൽ ലഹരിമരുന്ന് വച്ചത് ഡാൻസാഫ് ആണെന്നാണ് അബൂബക്കറിന്റെ ആരോപണം.

കോഴിക്കോട് ജില്ലാ ജയിലിൽ മൻസൂറിനെ ഇരുപതോളം പൊലീസുകാർ ചേർന്ന് മർദിച്ചുവെന്നും താമിറിനെ മർദിക്കുന്നത് കണ്ടെന്ന മൻസൂറിന്റെ മൊഴി മാറ്റാൻ പൊലീസ് സമ്മർദം ചെലുത്തിയെന്നും അബൂബക്കർ ആരോപിച്ചു. മൻസൂറിന്റെ ശരീരത്തിലും മുറിവുകളുണ്ടായിരുന്നു.

"മൻസൂറിന്റെ പോക്കറ്റിൽ ഡാൻസാഫ് ആണ് ലഹരി വെച്ചത്. എന്നിട്ട് എസ്‌ഐ വരുമ്പോൾ ഒരക്ഷരം മിണ്ടരുതെന്ന് ഭീഷണിപ്പെടുത്തി. എസ്‌ഐ നിരപരാധിയാണെന്നാണ് മൻസൂറും പറയുന്നത്. ലഹരി വച്ചയാളുടെ പേരറിയില്ല. ഇരുപതോളം പൊലീസുകാർ ചേർന്നാണ് മൻസൂറിനെ മർദിച്ചത്". അബൂബക്കർ പറഞ്ഞു.

TAGS :

Next Story