Quantcast

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം; അഡ്വ. സൈബി ജോസിനെതിരെ കേസെടുത്തു

ഡി.ജി.പിയുടെ നിർദേശപ്രകാരം ഹൈക്കോടതി സെൻട്രൽ സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

MediaOne Logo

Web Desk

  • Published:

    1 Feb 2023 2:41 PM

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം; അഡ്വ. സൈബി ജോസിനെതിരെ കേസെടുത്തു
X

തിരുവനന്തപുരം: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഹൈക്കോടതി അഭിഭാഷകനായ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു. ഡി.ജി.പിയുടെ നിർദേശപ്രകാരം ഹൈക്കോടതി സെൻട്രൽ സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ആരോപണം ഉയർന്ന സാഹചര്യത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി രജിസ്ട്രാർ ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു.

സിറ്റി പൊലീസ് കമ്മീഷണർ കെ. സേതുരാമനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നത്. അഴിമതി നിരോധന നിയമനം, പദവി ദുരുപയോഗം ചെയ്യൽ, വഞ്ചനാകുറ്റം തുടങ്ങിയ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

TAGS :

Next Story