മഴക്കാലപൂർവ്വ ശുചീകരണം പരാജയപ്പെട്ടെന്ന് ആരോപണം; തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം
മേയർ രാജിവെയ്ക്കണമെന്ന് പ്രതിഷേധക്കാർ
തിരുവനന്തപുരം: കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ. മഴക്കാലപൂർവ്വ ശുചീകരണം പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം. കൗൺസിൽ തുടങ്ങിയതും ബിജെപി കൗൺസിലർമാർ ഈ വിഷയം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെ മേയർ കൗൺസിൽ യോഗം പിരിച്ചു വിട്ടു.
ഈ വിഷയത്തിൽ കോർപ്പറേഷന്റെ അനാസ്ഥയാണ് സ്ഥിതി വഷളാക്കിയതെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മേയർ രാജിവെയ്ക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചും കുത്തിയിരുന്നും പ്രതിഷേധിച്ചു. യുഡിഫ് ബിജെപി കൗൺസിലമാർ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
നഗരത്തിലെ സിറ്റി റോഡുകളുടെയുൾപ്പെടെ ശോചനീയാവസ്ഥയിൽ വലിയ പ്രതിഷേധമാണ് ജനങ്ങൾക്കിടയിൽ ഉയരുന്നത്.
Next Story
Adjust Story Font
16