പ്രവർത്തനഫണ്ട് നൽകുന്നില്ലെന്ന് ആരോപണം; കോട്ടയം നഗരസഭാ ചെയർപേഴ്‌സണെ പൂട്ടിയിട്ടു
കൗൺസിലറുടെ ചേംബറിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി
കോട്ടയം നഗരസഭാ ചെയർപോഴ്‌സണെ പൂട്ടിയിട്ടു ഉപരോധിച്ചു. എൽഡിഎഫ് കൗൺസിലർമാരാണ് ഉപരോധം നടത്തിയത്. കൗൺസിലർമാർക്കുള്ള പ്രവർത്തനഫണ്ട് നകുന്നില്ലെന്നാണ് ആരോപണം. കൗൺസിലറുടെ ചേംബറിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. യുഡി എഫ് കൗൺസിലർമാർക്ക് മാത്രമാണ് ഫണ്ട് നൽകുന്നതെന്നും ഇവിടെ വലിയൊരു പക്ഷപാതമുണ്ടെന്നും എൽഡിഎഫ് പ്രപവർത്തകർ ആരോപിച്ചു.
നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് രണ്ടാം തവണയും അധികാരത്തിലേക്ക് വന്നത്. അന്നു മുതലേ ഇവർക്കുമേൽ എൽഡിഎഫ് ശക്തമായ വിമർശനം ഉന്നയിക്കുന്നുണ്ടായിരുന്നു.
Next Story
Adjust Story Font
16