Quantcast

ഇനി അലോഷ്യസ് സേവ്യർ നയിക്കും; കെ.എസ്.യുവിന് പുതിയ അമരക്കാരന്‍

അലോഷ്യസിനെ സംസ്ഥാന പ്രസിഡന്റ് ആക്കാനുള്ള നീക്കത്തിൽ സംഘടനയിലെ ഒരു വിഭാഗം നേരത്തെ എതിർപ്പറിയിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    28 Oct 2022 3:31 PM

ഇനി അലോഷ്യസ് സേവ്യർ നയിക്കും; കെ.എസ്.യുവിന് പുതിയ അമരക്കാരന്‍
X

ന്യൂഡൽഹി: കെ.എസ്.യുവിനെ നയിക്കാന്‍ പുതിയ അമരക്കാരന്‍. സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യർ തിരഞ്ഞെടുക്കപ്പെട്ടു. എ.ഐ.സി.സിയാണ് നിയമനം നടത്തിയത്. നിലവിൽ എറണാകുളം ജില്ലാ പ്രസിഡന്റാണ് അലോഷ്യസ്.

കെ.എം അഭിജിത്ത് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് അലോഷ്യസിന്റെ നിയമനം. മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റിയൻ എന്നിവരെ ഉപാധ്യക്ഷന്മാരായും തിരഞ്ഞെടുത്തിട്ടുണ്ട്. അഭിജിത്തിനെ എൻ.എസ്.യു.ഐ ദേശീയ ജനറൽ സെക്രട്ടറിയായും നിയമിച്ചു.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ അലോഷ്യസിന്റെ പേര് ഉയർന്നുവന്നപ്പോൾ സംഘടനയിൽ ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. സ്ഥാനമൊഴിഞ്ഞ അഭിജിത്തിനെക്കാൾ പ്രായമുള്ളയാളെ അതേ സ്ഥാനത്ത് നിയമിക്കുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്. എന്നാൽ, ഇത്തരം വിമർശനങ്ങൾ തള്ളിയാണ് പുതിയ നിയമനം.

Summary: Aloysius Xavier has been appointed as the new state president of KSU

TAGS :

Next Story