Quantcast

ആലുവ നജാത്ത് ആശുപത്രിയിൽ ആക്രമണം നടത്തി ജനറേറ്റർ യൂണിറ്റും പിക്കപ്പ് വാനും കത്തിച്ച പ്രതി അറസ്റ്റിൽ

കടുങ്ങല്ലൂർ ഏലൂക്കര പുന്നേൽക്കടവ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കുന്നംകുളം കേച്ചേരി നാലകത്ത് വീട്ടിൽ നിഷാദ് മുഹമ്മദലി (26) യാണ് ആലുവ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 12 ന് രാത്രി പത്തരയോടെയാണ് സംഭവം.

MediaOne Logo

Web Desk

  • Published:

    28 Aug 2022 12:01 PM GMT

ആലുവ നജാത്ത് ആശുപത്രിയിൽ ആക്രമണം നടത്തി ജനറേറ്റർ യൂണിറ്റും പിക്കപ്പ് വാനും കത്തിച്ച പ്രതി അറസ്റ്റിൽ
X

ആലുവ: നജാത്ത് ആശുപത്രിയിൽ ആക്രമണം നടത്തി ജനറേറ്റർ യൂണിറ്റും പിക്കപ്പ് വാനും കത്തിച്ച കേസിൽ പ്രതി അറസ്റ്റിൽ. കടുങ്ങല്ലൂർ ഏലൂക്കര പുന്നേൽക്കടവ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കുന്നംകുളം കേച്ചേരി നാലകത്ത് വീട്ടിൽ നിഷാദ് മുഹമ്മദലി (26) യാണ് ആലുവ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 12 ന് രാത്രി പത്തരയോടെയാണ് സംഭവം. പരിക്കേറ്റ് ആശുപത്രിയിൽ ചിക്കിത്സക്കെത്തിയ ഇയാൾ ആശുപത്രി ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു. തുടർന്ന് ആശുപത്രിയുടെ ജനറേറ്റർ യൂണിറ്റും വാഹനവും കത്തിച്ചു കടന്നു കളഞ്ഞു.

ഒളിവിൽ പോയ നിഷാദിനെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ തൊടുപുഴയിൽ നിന്നാണ് പിടികൂടിയത്. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പരാതിയിൽ പറയുന്നത്. ഇയാൾക്കെതിരെ ആലുവ ലക്ഷ്മി, മൂവാറ്റുപുഴ സബൈൻ എന്നീ ആശുപത്രികളിൽ ആക്രമണം നടത്തിയതിനും കേസുണ്ട്. അടി പിടിക്കേസിലും പ്രതിയാണ്. ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇൻസ്‌പെക്ടർ എൽ.അനിൽകുമാർ, എസ്.ഐമാരായ സി.ആർ.ഹരിദാസ്, അബ്ദുൾ റൗഫ്, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

TAGS :

Next Story