ആലുവയിൽ റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാരിക്ക് പരിക്ക്
വാട്ടർ അതോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയിൽ വീണാണ് അപകടമുണ്ടായത്
ആലുവ: ആലുവയിൽ റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാരിക്ക് പരിക്ക്. ശ്രീമൂല നഗരം എംഎൽഎ റോഡിലാണ് അപകടം. കാഞ്ഞൂർ സ്വദേശിയായ യുവതിയ്ക്കാണ് പരിക്കേറ്റത്.
യുവതിയുടെ തുടയെല്ലിന് പരിക്കേറ്റിറ്റുണ്ടെന്നാണ് വിവരം. ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാട്ടർ അതോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയിൽ വീണാണ് അപകടമുണ്ടായത്. കുഴി അടയ്ക്കണമെന്ന് നിരവധി തവണ ആവശ്യമുന്നയിച്ചിരുന്നെങ്കിലും അധികൃതർ ഗൗനിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശത്ത് ഒരു മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. തുടർച്ചയായി അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ കുഴി അവഗണിക്കുകയാണെന്നാണ് നാട്ടുകാർ കൂട്ടിച്ചേർക്കുന്നത്.
Next Story
Adjust Story Font
16