ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് ചെലവഴിക്കുന്നില്ലെന്ന് എ.എം ആരിഫ് എം.പി
ആലപ്പുഴ ജില്ലയിൽ വർഷങ്ങളായി ഒരു രൂപ പോലും ചെലവഴിക്കുന്നില്ലെന്നും ആരിഫ്
ആലപ്പുഴ: ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് ചെലവഴിക്കുന്നില്ലെന്ന് എ.എം ആരിഫ് എംപി. ജില്ലകളിൽ ഫണ്ട് വിനിയോഗിക്കുന്നതിന് കളക്ടർമാർ മുൻകയ്യെടുക്കുന്നില്ല.
ആലപ്പുഴ ജില്ലയിൽ വർഷങ്ങളായി ഒരു രൂപ പോലും ചെലവഴിക്കുന്നില്ലെന്നും ആരിഫ് പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന എന്നെ വേട്ടയാടുന്നുവെന്നും എ.എം ആരിഫ് പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആലപ്പുഴയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
''ഭരണഘടന നൽകുന്ന അവകാശങ്ങളുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ ക്ഷേമത്തിന് സർക്കാറുകൾ പണം നൽകുന്നത്. ഇതിൻ്റെ വിതരണ ചുമതല നടത്തേണ്ട ജില്ലാ ഭരണകൂടങ്ങളും തദ്ദേശ സ്ഥാപനങ്ങളും അത് നിർവഹിക്കുന്നില്ലെന്ന വിമർശനം ഗൗരവത്തോടെ കാണണം''- ആരിഫ് പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി പാർലമെൻ്റിലടക്കം സംസാരിച്ചാൽ തന്നെ മോശക്കാരനാക്കി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമിനാറിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ.എ റഷീദ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ പി റോസ, എ സൈഫുദീൻ വിവിധ ന്യൂനപക്ഷ സംഘടന നേതാക്കളും സംസാരിച്ചു.
Adjust Story Font
16