Quantcast

റിപബ്ലിക് ദിന ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിക്കാന്‍ അമൻഷാ അബ്ദുല്ല

3 ലക്ഷം വിദ്യാർഥികൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ നിന്നാണ് അമൻഷാ തെരഞ്ഞെടുക്കപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    26 Jan 2023 2:18 AM GMT

റിപബ്ലിക് ദിന ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിക്കാന്‍ അമൻഷാ അബ്ദുല്ല
X

കോഴിക്കോട്: റിപബ്ലിക് ദിന ചടങ്ങിൽ കേരളത്തിനെ പ്രതിനിധീകരിക്കാന്‍ ഒരുങ്ങി പ്ലസ് വൺ വിദ്യാർഥി അമൻഷാ അബ്ദുല്ല. കോഴിക്കോട് അത്തോളി സ്വദേശിയാണ് അമൻഷാ. 3 ലക്ഷം വിദ്യാർഥികൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ നിന്നാണ് അമൻഷാ തെരഞ്ഞെടുക്കപ്പെട്ടത്.

74ാം റിപബ്ലിക് ദിന പരിപാടികളുടെ ഭാഗമാകാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 50 വിദ്യാർഥികളെയാണ് തെരഞ്ഞെടുത്തത്. അതിലൊരാളാണ് മുക്കം കൊടിയത്തൂർ ഫേസ് ക്യാമ്പസ് വിദ്യാർഥി അമൻഷാ അബ്ദുല്ല. മൂന്ന് ലക്ഷത്തോളം വിദ്യാർഥികൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ നിന്നാണ് 50 വിദ്യാർഥികളെ തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി അടക്കമുള്ളവരെ കാണാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് അമൻഷാ പറഞ്ഞു.

വിദ്യാർഥികൾക്ക് പുതിയ പാർലമെന്റ് മന്ദിരമായ സെൻട്രൽ വിസ്ത സന്ദർശിക്കാനും റിപബ്ലിക്ക് ദിന പരേഡിന്റെയും അനുബന്ധ പരിപാടികളുടെയും ഭാഗമാകാനും അവസരമുണ്ട്. കൂടാതെ പാർലമെന്റ് ഹൗസ്, ഇരു സഭകൾ, പാര്‍ലമെന്റ് മ്യൂസിയം, പ്രധാനമന്ത്രി സംഗ്രാലായ, നാഷണൽ വാർ മെമ്മോറിയൽ എന്നിവ സന്ദർശിക്കാനാകും.

ഇന്ത്യയെ അറിയുക, ഭരണഘടനയെ അറിയുക എന്ന ആശയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും യുവജന ക്ഷേമകാര്യ മന്ത്രാലയവും ചേർന്നാണ് രാജ്യത്തെ മിടുക്കരായ 50 വിദ്യാർഥികൾക്ക് ഇത്തരം ഒരു സുവർണ അവസരം ഒരുക്കുന്നത്. പ്ലസ് വണ്‍ വിദ്യാർഥിയായ അമാൻഷ, കഴിഞ്ഞ മാസം അൺ അക്കാഡമി നടത്തിയ നാഷണൽ ടെസ്റ്റിൽ കേരളത്തിൽ നിന്ന് ഒന്നാം റാങ്ക് നേടിയിരുന്നു.



TAGS :

Next Story