'ഊട്ടിയിൽ വച്ച് പോക്‌സോ കേസ് ഇരയെ പീഡിപ്പിക്കാൻ ശ്രമിച്ചു'; മുൻകൂർ ജാമ്യാപേക്ഷയുമായി സസ്‌പെൻഷനിലുള്ള എ.എസ്.ഐ
ഒളിവിലുള്ള അമ്പലവയൽ ഗ്രേഡ് എ.എസ്.ഐ ടി.ജി ബാബുവിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്
കൽപറ്റ: വയനാട്ടിൽ പോക്സോ കേസ് ഇരയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചു. ഒളിവിൽ കഴിയുന്ന അമ്പലവയൽ ഗ്രേഡ് എ.എസ്.ഐ ടി.ജി ബാബുവാണ് ജാമ്യാപേക്ഷയുമായി കൽപറ്റ പോക്സോ കോടതിയെ സമീപിച്ചത്. അടുത്ത ദിവസം തന്നെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.
ജാമ്യം നേടാൻ പ്രതിയുടെ അറസ്റ്റ് പൊലീസ് മനപ്പൂർവം വൈകിപ്പിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് പ്രതി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഊട്ടിയിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ എ.എസ്.ഐ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന 17കാരിയുടെ പരാതിയിൽ സസ്‌പെൻഷനിലായ ടി.ജി ബാബു ഒളിവിലാണ്. കേസെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തത് പൊലീസിന്റെ ഒത്തുകളിയാണെന്നാണ് ആരോപണം.
പൊലീസ് അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കുടുംബം ഡി.ജി.പിയ്ക്ക് പരാതി നൽകിയിരുന്നു. വിവിധ ആദിവാസി സംഘടനകളും പൊലീസിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അതേസമയം, മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രതിക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നാണ് പൊലീസ് വിശദീകരണം.
Summary: Ambalavayal grade ASI TG Babu, accused in the POCSO case victim sexual assault case, seeks anticipatory bail
Adjust Story Font
16