പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിന് കൊലപാതകം; അമ്പൂരി രാഖി കൊലക്കേസിൽ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും
സൈനികനായ അഖിൽ, സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നീ പ്രതികൾ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരി രാഖി കൊലക്കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. സൈനികനായ അഖിൽ, സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നീ പ്രതികൾ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
അഖിലുമായി പ്രണയത്തിലായിരുന്ന രാഖി ബന്ധത്തിൽ നിന്ന് പിന്മാറാത്തതാണ് കൊലപാതകത്തിന് കാരണം.. 2019 ജൂലൈ 21നാണ് രാഖിയെ കൊലപ്പെടുത്തിയത്.. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.
2019 ജൂലൈ 21നാണ് കൊലപാതകം നടന്നത്. ഏറെനാളായി പ്രണയത്തിലായിരുന്നു രാഖിയും അഖിലും. അഖിലിന് മറ്റൊരു വിവാഹാലോചനയെത്തിയതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ രാഖിയോടാവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതെ വന്നതോടെ ആസൂത്രിതമായി അഖിൽ കൊല നടത്തുകയായിരുന്നു. സംഭവദിവസം രാഖിയെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു വന്ന അഖിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം വീടിന്റെ പരിസരത്ത് നേരത്തേ തന്നെ തയ്യാറാക്കിയ കുഴിയിൽ മൃതദേഹം മറവുചെയ്തു. പിന്നീട് രാഖിയെ കാണാനില്ലെന്ന് അച്ഛൻ രാജൻ പൂവാർ പൊലീസിൽ പരാതി നൽകിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
കൊലപാതകം നടന്ന് ഒരു മാസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. രാഖിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. കേസിൽ 1500ഓളം പേജുള്ള കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചത്. കേസിൽ 115 സാക്ഷികളുമുണ്ടായിരുന്നു
Adjust Story Font
16