അമ്പൂരി രാഖി കൊലക്കേസ്: കാമുകന്‍ അഖില്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി
പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാത്ത നെയ്യാറ്റിന്‍കര തിരുപുറം സ്വദേശി രാഖിയെ കൊലപ്പെടുത്തിയെന്നാണ് കേസ്
തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസില്‍ സൈനികന്‍ അഖില്‍ ആര്‍ നായര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. അഖിലിന്റെ സഹോദരന്‍ രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നിവരാണ് മറ്റ് പ്രതികള്‍. മൂന്നു പേര്‍ക്കുമുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.
പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാത്ത നെയ്യാറ്റിന്‍കര തിരുപുറം സ്വദേശി രാഖിയെ കൊലപ്പെടുത്തിയ കേസിലാണ് കാമുകന്‍ അഖില്‍, സഹോദരന്‍ രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നിവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി.
2019 ജൂലൈ 21നാണ് കൊലപാതകം നടന്നത്. കാറില്‍ വീടിന് സമീപത്ത് എത്തിച്ച രാഖിയെ അഖിലും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നു. മകളെ കാണാനില്ലെന്ന് കാട്ടി രാഖിയുടെ അച്ഛന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയാണ് നിര്‍ണായകമായത്..തുടര്‍ന്ന് പൂവാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
Adjust Story Font
16