Quantcast

വിവാദങ്ങൾക്കിടയിലും കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ വിനോദയാത്ര തുടരുന്നു

അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്ന് മന്ത്രി കെ രാജൻ

MediaOne Logo

Web Desk

  • Updated:

    2023-02-11 05:58:50.0

Published:

11 Feb 2023 5:19 AM GMT

konni taluk office
X

പത്തനംതിട്ട: വിവാദങ്ങൾക്കിടയിലും കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ, മൂന്നാറിലേക്കുള്ള വിനോദയാത്ര തുടരുന്നു. കോന്നി തഹസീൽദാർ ഉൾപ്പടെ 19 ജീവനക്കാരാണ് കർശന നടപടി ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും യാത്ര തുടരുന്നത്. ഇവര്‍ക്കെതിരെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

കോന്നി സംഭവത്തിൽ എല്ലാ സാഹചര്യവും പരിശോധിക്കും. 36 പേർ ഇന്നലെ ഓഫീസില്‍ ഉണ്ടായിരുന്നില്ല. 24 പേരാണ് ആകസ്മികമായി അവധി എടുത്തത്. അവധി എടുത്തതിന്റെ കാരണം കൃത്യമായി പരിശോധിക്കുമെന്നും പ്രാഥമിക റിപ്പോർട്ടിൽ നടപടി സ്വീകരിക്കാൻ ആകില്ലെന്നും മന്ത്രി അറിയിച്ചു. വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് സർക്കാരിനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിനിടെ പത്തനംതിട്ട എഡിഎമ്മിനെതിരെ കെ യു ജെനീഷ് കുമാർ എം.എൽ.എ രംഗത്തെത്തി. താലൂക്ക് ഓഫീസിൽ താൻ നടത്തിയ സന്ദർശനത്തെ എ.ഡി.എം ചോദ്യം ചെയ്തതായി എം.എൽ.എ പറഞ്ഞു.

TAGS :

Next Story