Quantcast

കേരളത്തിൽ അമിത് ഷായുടെ അപ്രതീക്ഷിത സന്ദർശനം; തലസ്ഥാനത്ത് അടിയന്തര യോഗം ചേർന്നു

പൊതുപരിപാടികളൊന്നുമില്ലാതെ ഇന്നുതന്നെ മടങ്ങുകയും ചെയ്യും.

MediaOne Logo

Web Desk

  • Updated:

    13 April 2024 1:48 AM

Published:

13 April 2024 1:47 AM

Amit Shah
X

തിരുവനന്തപുരം: കേരളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെ രാത്രിയാണ് മുൻകൂട്ടി അറിയിക്കാതെ തിരുവനന്തപുരത്തെത്തിയത്. സ്വകാര്യ ഹോട്ടലിൽ അടിയന്തര യോഗം ചേർന്നു. പൊതുപരിപാടികളൊന്നുമില്ലാതെ ഇന്നുതന്നെ മടങ്ങുകയും ചെയ്യും.

ചെന്നൈയിൽ നിന്നാണ് അമിത് ഷാ തിരുവനന്തപുരത്തെത്തിയത്. കന്യാകുമാരിയിൽ ഇന്ന് പൊതുപരിപാടിയിൽ പങ്കെടുത്ത് തിരിച്ചുപോകാനായിരുന്നു പദ്ധതി. അതിനിടയിലാണ് രാത്രിയിൽ തിരുവനന്തപുരത്തെത്തി അടിയന്തരയോഗം ചേർന്നത്. ഇന്ന് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തി ചെന്നൈയിലേക്ക് മടങ്ങുമെന്നാണ് വിവരം.

TAGS :

Next Story