Quantcast

താരസംഘടനയായ 'അമ്മ'യുടെ കുടുംബ സംഗമം ഇന്ന് കൊച്ചിയില്‍

റിഹേഴ്സൽ ക്യാമ്പിന് കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ ഇന്നലെ തിരി തെളിഞ്ഞു

MediaOne Logo

Web Desk

  • Published:

    4 Jan 2025 2:08 AM GMT

AMMA
X

കൊച്ചി: മലയാള സിനിമ താര സംഘടനയായ 'അമ്മ' ആദ്യമായി സംഘടിപ്പിക്കുന്ന 'അമ്മ കുടുംബ സംഗമം' ഇന്ന്.രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് അംഗങ്ങളായ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന അതിവിപുലമായ കലാകായിക വിനോദ പരിപാടികൾ രാവിലെ ഒമ്പത് മണി മുതൽ രാത്രി പത്തു വരെ നീളും.

റിഹേഴ്സൽ ക്യാമ്പിന് കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ ഇന്നലെ തിരി തെളിഞ്ഞു. മലയാള സിനിമയിലെ മുതിർന്ന അഭിനേതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനും ഒപ്പം പുതിയ തലമുറയിലെ പ്രിയ താരമായ മമിതാ ബൈജുവും ചേർന്നാണ് ദീപം തെളിയിച്ചത്.അമ്മയുടെ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അമ്മ അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒത്തുചേരുന്നത്.



TAGS :

Next Story