തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ
കുട്ടികൾ കളിക്കുന്നതിനിടയിൽ സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം പൗഡികോണത്ത് 11 വയസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ ജനലിൽ കെട്ടിയ റിബൺ കഴുത്തിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുട്ടികൾ കളിക്കുന്നതിനിടയിൽ സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മാതാപിതാക്കള്‍ ഈ സമയം വീട്ടിലില്ലായിരുന്നു. ഇളയ കുട്ടി വിവരമറിയിച്ചതിനെ തുടർന്ന് അയല്‍ക്കാരെത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
Next Story
Adjust Story Font
16