Quantcast

തൃശ്ശൂരിൽ മെബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു

മൊബൈലിൽ വീഡിയോ കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    25 April 2023 2:50 AM

Published:

25 April 2023 2:45 AM

An eight-year-old girl died after her mobile phone exploded in Thrissur
X

തൃശ്ശൂര്‍: തൃശ്ശൂരിൽ മെബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു. കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. മൊബൈലിൽ വീഡിയോ കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഇന്നലെ രാത്രി പത്തരയോടുകൂടിയാണ് സംഭവം. അപകടത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഫോറൻസിക് വിഭാഗം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും. ഇന്നലെ പൊലീസ് എത്തി നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ചിരുന്നു.



TAGS :

Next Story