വയനാട് കലക്ടറേറ്റിൽ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം
സഹപ്രവർത്തകൻ മാനസികമായി പീഡിപ്പിച്ചെന്നാരോപണം

കൽപ്പറ്റ: വയനാട് കലക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. ക്ലർക്കാണ് ഓഫീസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ചത്.
സഹപ്രവർത്തകനും ജോയിന്റ് കൗൺസിൽ നേതാവുമായ പ്രജിത്ത് മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ചയിരുന്നു ആത്മഹത്യാ ശ്രമം. ഇതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിലെ സിറ്റിങ്ങിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്നും ആരോപണമുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണൽ കമ്പ്ലൈന്റ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റുകയുണ്ടായി.
യുവതിയുടെ പരാതിയിൽ ഇന്ന് വനിതാ കമ്മീഷൻ സിറ്റിങ് ഉണ്ടായിരുന്നു. ഈ സിറ്റിങ്ങിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്ന് സഹപ്രവർത്തക പറയുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യ ശ്രമമെന്നും ഇവർ ആരോപിച്ചു.
Next Story
Adjust Story Font
16