കടന്നപ്പള്ളിക്ക് തുറമുഖമില്ല; മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ച് ഉത്തരവിറങ്ങി
സഹകരണവകുപ്പിന്റെ ചുമതലയുള്ള വി.എൻ വാസവനാണ് തുറമുഖവകുപ്പ് നൽകിയിരിക്കുന്നത്.
തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനയുടെ ഭാഗമായി പുതിയ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു.കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖം വകുപ്പ് നൽകിയില്ല. രജിസ്ട്രേഷൻ,മ്യൂസിയം,പുരാവസ്തു എന്നീ വകുപ്പുകളാണ് നിലവിൽ നൽകിയിരിക്കുന്നത്. ഗണേഷ് കുമാറിനാണ് ഗതാഗതവകുപ്പ്.തുറമുഖ വകുപ്പ് സി.പി.എം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സഹകരണവകുപ്പിന്റെ ചുമതലയുള്ള വി.എൻ വാസവന് തുറമുഖവകുപ്പ് നൽകി. രാജിവെച്ച അഹമ്മദ് ദേവർകോവിലായിരിന്നു രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പിനൊപ്പം തുറമുഖവകുപ്പും കൈകാര്യം ചെയ്തിരുന്നത്.
കടന്നപ്പള്ളിയും ഗണേഷും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് വകുപ്പുകളും നിശ്ചയിച്ച് ഉത്തരവിറങ്ങിയത്. രാജ്ഭവനിലെ പ്രത്യേക വേദിയിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ.ഗവർണർ ആരിഫ് മുഹമ്മദ് ഖാാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.സി പി എമ്മിന്റെ കയ്യിലുള്ള സിനിമ വകുപ്പ് ഗണേശിന് നൽകേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ തീരുമാനിച്ചിരുന്നു.
അതേസമയം, സർക്കാരുമായുള്ള പോര് രൂക്ഷമായിരിക്കെയാണ് ഗവർണറും മുഖ്യമന്ത്രിയും ഒരേവേദിയില്‍ എത്തുന്നത് എന്നതാണ് ശ്രദ്ധേയം. സമീപ കാലത്ത് കേരളം കാണുന്ന ഏറ്റവും കൗതുകമുള്ള ദൃശ്യങ്ങളായിരുന്നു രാജ്ഭവൻ വേദിയിൽ കണ്ടത്. പരസ്പരം മുഖത്ത് നോക്കാതെയാണ് ഗവർണറും മുഖ്യമന്ത്രിയും വേദിയിൽ ഇരുന്നത്. തൊട്ടടുത്ത് ഇരുന്നെങ്കിലും മുഖത്തോട് മുഖം നോക്കാതെ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ചടങ്ങുകൾക്ക് ശേഷം ഗവർണർ മുഖ്യമന്ത്രിയെ നോക്കാതെ കടന്നുപോയി. വേദിയിലിരുന്ന മുഖ്യമന്ത്രിയും ഗവർണറെ ശ്രദ്ധിച്ചില്ല. അതൃപ്തി പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു ഇരുവരുടെയും പെരുമാറ്റം. രാത്രി മന്ത്രിമാരുടെ വകുപ്പുകൾ അംഗീകരിച്ച് ഗവർണറുടെ വിഞ്ജാപനവും ഇറങ്ങി.
Adjust Story Font
16