Quantcast

'ആർഎസ്എസ് ഇന്ത്യയിലെ പ്രധാന സംഘടന; എഡിജിപിയുടെ കൂടിക്കാഴ്ചയിൽ അപാകതയില്ല'; ന്യായീകരിച്ച് സ്പീക്കര്‍ ഷംസീർ

എഡിജിപി എം.ആർ അജിത്കുമാറിന്റെ ആർഎസ്എസ് ബന്ധം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ സാഹചര്യത്തിലാണ് ഷംസീറിന്റെ പ്രസ്താവന.

MediaOne Logo

Web Desk

  • Updated:

    9 Sep 2024 12:11 PM

Published:

9 Sep 2024 11:52 AM

AN Shamseer about ADGP meeting with RSS leaders
X

കോഴിക്കോട്: എഡിജിപി എം.ആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ അപാകതയില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. ആർഎസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സംഘടനയാണ്. ഒരു ഉദ്യോഗസ്ഥൻ ആർഎസ്എസ് നേതാക്കളെ വ്യക്തിപരമായി കണ്ടതിനെ തെറ്റുപറയാനാവില്ലെന്നും ഷംസീർ പറഞ്ഞു.

എഡിജിപി എം.ആർ അജിത്കുമാറിന്റെ ആർഎസ്എസ് ബന്ധം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ സാഹചര്യത്തിലാണ് ഷംസീറിന്റെ പ്രസ്താവന. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഫോൺ ചോർത്തിയെന്ന അൻവറിന്റെ ആരോപണത്തിൽ അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ലെന്നും ഷംസീർ പറഞ്ഞു.

TAGS :

Next Story