Quantcast

'എ.എൻ.ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല'; വിവാദ പരാമർശത്തിൽ മാപ്പ് പറയണമെന്ന് എൻഎസ്എസ്

സംസ്ഥാന സർക്കാർ ഷംസീറിനെതിരെ നടപടിയെടുക്കണമെന്നും എൻഎസ്എസ് ആവശ്യപ്പെടുന്നു.

MediaOne Logo

Web Desk

  • Updated:

    2023-07-31 06:05:11.0

Published:

31 July 2023 5:35 AM GMT

എ.എൻ.ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല; വിവാദ പരാമർശത്തിൽ മാപ്പ് പറയണമെന്ന് എൻഎസ്എസ്
X

തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീറിനെതിരെ എൻഎസ്എസ്. ഗണപതിയെ സംബന്ധിച്ച വിമർശനം ശരിയായില്ലെന്നും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ ഷംസീർ മാപ്പ് പറയണമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.

നിയമസഭയെ നിയന്ത്രിക്കുന്ന വ്യക്തിക്ക് യോജിച്ചതല്ല ഈ നിലപാട്. അദ്ദേഹത്തിന്റെ പ്രസ്താവന അതിരുകടന്നു. ഷംസീറിന് സ്പീക്കർ സ്ഥാനത്ത് തുടരാൻ യോഗ്യത ഇല്ലെന്നും എൻഎസ്എസ് വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഷംസീറിനെതിരെ നടപടിയെടുക്കണമെന്നും എൻഎസ്എസ് ആവശ്യപ്പെടുന്നു.

TAGS :

Next Story