Quantcast

എംബിബിഎസ് ഡോക്ടർമാർക്കെതിരായ പരാമർശം; ഖേദം പ്രകടിപ്പിച്ച് എ.എൻ ഷംസീർ

പ്രസ്താവനക്കെതിരെ ഡോക്ടർമാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് ഷംസീർ മാപ്പ് പറഞ്ഞുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ വാക്കുകൾ തെറ്റിദ്ധരിച്ചതാണെന്നും നാക്കുപിഴയാണെന്നുമാണ് ഷംസീറിന്റെ വാദം.

MediaOne Logo

Web Desk

  • Published:

    12 Nov 2021 1:32 PM GMT

എംബിബിഎസ് ഡോക്ടർമാർക്കെതിരായ പരാമർശം; ഖേദം പ്രകടിപ്പിച്ച് എ.എൻ ഷംസീർ
X

എംബിബിഎസ് ഡോക്ടർമാരെ അപമാനിക്കുന്ന തരത്തിൽ നിയമസഭയിൽ പരാമർശം നടത്തിയെന്ന ആരോപണത്തിൽ ഖേദം പ്രകടിപ്പിച്ച് എ.എൻ ഷംസീർ എംഎൽഎ. എംബിബിഎസ് ഡോക്ടർമാർ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെപ്പോലെ എല്ലാ രോഗങ്ങളും ചികിത്സിക്കുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

'ഹോസ്പിറ്റലിനകത്ത് എം.ബി.ബി.എസ് എന്ന പേരുവെച്ച് അവർ പീടിയാട്രിക്‌സ് ചികിത്സ നൽകുന്നു. അയാൾ അബ്‌സ്ട്രടിക്‌സ് ആൻഡ് ഗൈനക്കോളജി ചികിത്സ നടത്തുന്നു. അങ്ങനെയുള്ള കള്ളനാണയങ്ങളെ നമുക്ക് തിരിച്ചറിയാൻ കഴിയണം...'-തുടങ്ങിയ പരാമർശങ്ങളാണ് ഷംസീർ നടത്തിയത്.

പ്രസ്താവനക്കെതിരെ ഡോക്ടർമാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് ഷംസീർ മാപ്പ് പറഞ്ഞുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ വാക്കുകൾ തെറ്റിദ്ധരിച്ചതാണെന്നും നാക്കുപിഴയാണെന്നുമാണ് ഷംസീറിന്റെ വാദം. തന്റെ പ്രസ്താവന ഡോക്ടർമാർക്കുണ്ടാക്കിയ വേദനയിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഷംസീർ പറഞ്ഞു.

അപ്പോൾ തന്നെ തന്റെ പരാമർശം നിയമസഭാ രേഖയിൽ നിന്ന് നീക്കാൻ അധികൃതർക്ക് കത്ത് നൽകി. എംബിബിഎസ് നേടിയ ചിലർ കേരളത്തിൽ ചില ഒറ്റപ്പെട്ട ഇടങ്ങളിൽ പി.ജി ഉണ്ടെന്ന രീതിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് ചില കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ളവരെ നിയന്ത്രിക്കണമെന്നാണ് താൻ ഉദ്ദേശിച്ചത്, അവതരിപ്പിച്ചപ്പോൾ നാക്കുപിഴ വന്നതാണെന്നും എംഎൽഎ പറഞ്ഞു.

TAGS :

Next Story