Quantcast

അനന്തപുരി ഹിന്ദു സമ്മേളനം; വിദ്വേഷം പ്രസംഗം നടത്തിയവർക്കെതിരെയും സംഘാടകർക്കെതിരെയും കേസെടുക്കണമെന്ന് എസ്.ഐ.ഒ

സമ്മേളത്തിൽ വിദ്വേഷ പ്രസംഗം നടത്തിയത് പി.സി ജോർജ് മാത്രമായിരുന്നില്ലെന്നാണ് പുറത്തുവരുന്ന പ്രസംഗഭാഗങ്ങൾ തെളിയിക്കുന്നത്

MediaOne Logo

Web Desk

  • Published:

    8 Jun 2022 2:05 AM GMT

അനന്തപുരി ഹിന്ദു സമ്മേളനം; വിദ്വേഷം പ്രസംഗം നടത്തിയവർക്കെതിരെയും സംഘാടകർക്കെതിരെയും കേസെടുക്കണമെന്ന് എസ്.ഐ.ഒ
X

കോഴിക്കോട്: തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു സമ്മേളനത്തിൽ വിദ്വേഷം പ്രസംഗം നടത്തിയവർക്കെതിരെയും സംഘാടകർക്കെതിരെയും കേസെടുക്കണമെന്ന ആവശ്യം ശക്തം. ഇക്കാര്യം ആവശ്യപ്പെട്ട് എസ്.ഐ.ഒ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വിവാദമായ പ്രസംഗ ഭാഗങ്ങളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

അനന്തപുരി ഹിന്ദു മഹാ സമ്മേളത്തിൽ വിദ്വേഷ പ്രസംഗനടത്തിയത് പി.സി ജോർജ് മാത്രമായിരുന്നില്ലെന്നാണ് പുറത്തുവരുന്ന പ്രസംഗഭാഗങ്ങൾ തെളിയിക്കുന്നത്. നിലവിൽ സമ്മേളനത്തിലെ പ്രസംഗത്തിന് കേസെടുത്തത് പി.സി ജോർജിനെതിരെ മാത്രമാണ്. എന്നാൽ സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ അഡ്വ.കൃഷ്ണരാജ്, കെവിൻ പീറ്റർ, രാജേഷ് നാഥൻ, ദുർഗാദാസ് തുടങ്ങിയവർക്കെതിരെയും പരിപാടിയുടെ സംഘാടകർക്കെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് എസ്.ഐ.ഒ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്.

പൊലീസ് നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം ഉയർത്താനും കോടതി സമീപിക്കാനും സംഘടന ആലോചിക്കുന്നുണ്ട്.

TAGS :

Next Story