ഹിന്ദു മഹാസമ്മേളനത്തിന്റെ സംഘാടകർക്കെതിരെയും കേസെടുക്കണം: പി.കെ ഫിറോസ്
''സംഘ്പരിവാർ സംഘടനയായ വി.എച്ച്.പിയുടെ വനിതാ വിഭാഗമായ ദുർഗാ വാഹിനി സംഘടിപ്പിച്ച റാലിയിൽ വാളേന്തിയ സ്ത്രീകളെയും അതിന്റെ സംഘാടകരെയും വെറുതെവിടരുത്.''
കോഴിക്കോട്: ആലപ്പുഴയിൽ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നടപടിയെടുത്തതു പോലെ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ സംഘാടകർക്കെതിരെയും കേസെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. വി.എച്ച്.പിയുടെ വനിതാ വിഭാഗമായ ദുർഗാ വാഹിനി സംഘടിപ്പിച്ച റാലിയിൽ വാളേന്തിയ സ്ത്രീകൾക്കെതിരെയും സംഘാടകർക്കെതിരെയും ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആലപ്പുഴയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെയും റാലിയുടെ സംഘാടകരായ പോപ്പുലർ ഫ്രണ്ട് നേതാക്കളെയും അഴിക്കുള്ളിലാക്കിയ കേരള പൊലീസിനെ അഭിനന്ദിക്കുന്നു. പി.സി ജോർജടക്കം നിരവധി പേർ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച അനന്തപുരി മഹാസമ്മേളനത്തിലെ പ്രഭാഷകരെയും സംഘാടകരെയും അഴിക്കുള്ളിലാക്കണം. വെണ്ണല ക്ഷേത്രപരിസരം ദുരുപയോഗിച്ച് അപരമത വിദ്വേഷം പ്രചരിപ്പിച്ച സംഘാടകരെയും ജയിലിലടക്കണം. സംഘ്പരിവാർ സംഘടനയായ വി.എച്ച്.പിയുടെ വനിതാ വിഭാഗമായ ദുർഗാ വാഹിനി സംഘടിപ്പിച്ച റാലിയിൽ വാളേന്തിയ സ്ത്രീകളെയും അതിന്റെ സംഘാടകരെയും വെറുതെവിടരുത്-ഫേസ്ബുക്ക് കുറിപ്പിൽ ഫിറോസ് ആവശ്യപ്പെട്ടു.
ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷൻ രണ്ടുദിവസം മുൻപ് തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത് ഗാന്ധിജിയെ കൊന്ന ഗോഡ്‌സേ ഹീറോയാണെന്നാണ്. രാഷ്ട്രപിതാവിനെ കൊന്നത് ഇന്ത്യയെ രക്ഷിക്കാനാണെന്നാണ്. ദേശവിരുദ്ധമായ ഈ പ്രസ്താവന നടത്തിയ ഒറ്റയെണ്ണത്തിനെയും വെറുതെവിടരുത്. ഇതും പറഞ്ഞ് വിഭാഗീയത ഉണ്ടാക്കാൻ അവസരമൊരുക്കരുത്. പിണറായി സർക്കാർ ഈ നാട് കുട്ടിച്ചോറാക്കാൻ കൂട്ടുനിൽക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ആലപ്പുഴയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെയും റാലിയുടെ സംഘാടകരായ പോപ്പുലർ ഫ്രണ്ട് നേതാക്കളെയും അഴിക്കുള്ളിലാക്കിയ കേരള പൊലീസിനെ അഭിനന്ദിക്കുന്നു.
ഇനി അതേ പൊലീസിനോടാണ്. പി.സി ജോർജടക്കം നിരവധി പേർ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച അനന്തപുരി മഹാസമ്മേളനത്തിലെ പ്രഭാഷകരെയും സംഘാടകരെയും അഴിക്കുള്ളിലാക്കണം. വെണ്ണല ക്ഷേത്രപരിസരം ദുരുപയോഗിച്ച് അപരമത വിദ്വേഷം പ്രചരിപ്പിച്ച സംഘാടകരെയും ജയിലിലടക്കണം. സംഘ്പരിവാർ സംഘടനയായ വി.എച്ച്.പിയുടെ വനിതാ വിഭാഗമായ ദുർഗാ വാഹിനി സംഘടിപ്പിച്ച റാലിയിൽ വാളേന്തിയ സ്ത്രീകളെയും അതിന്റെ സംഘാടകരെയും വെറുതെ വിടരുത്.
ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷൻ രണ്ടുദിവസം മുൻപ് തൃശൂരിൽ വെച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത് ഗാന്ധിജിയെ കൊന്ന ഗോഡ്‌സേ ഹീറോയാണെന്നാണ്. രാഷ്ട്രപിതാവിനെ കൊന്നത് ഇന്ത്യയെ രക്ഷിക്കാനാണെന്നാണ്. ദേശവിരുദ്ധമായ ഈ പ്രസ്താവന നടത്തിയ ഒറ്റയെണ്ണത്തിനെയും വെറുതെവിടരുത്. ഇതും പറഞ്ഞ് വിഭാഗീയത ഉണ്ടാക്കാൻ അവസരമൊരുക്കരുത്. പിണറായി സർക്കാർ ഈ നാട് കുട്ടിച്ചോറാക്കാൻ കൂട്ടുനിൽക്കരുത്.
ഇനി സുഡാപ്പികളുടെ ചോദ്യങ്ങളോടുള്ള പ്രതികരണം
ചോദ്യം: ഞങ്ങൾക്കെതിരെ മാധ്യമങ്ങൾ ചർച്ച നടത്തിയതുപോലെ സംഘ്പരിവാരങ്ങൾക്കെതിരെ വിചാരണ നടത്തിയോ
ഉത്തരം: അതോണ്ട്?
ചോദ്യം: ഞങ്ങൾക്കെതിരെ മുസ്ലിം ലീഗും സമസ്തയും എ.പി വിഭാഗവും മുജാഹിദ് പ്രസ്ഥാനങ്ങളും പ്രതികരിക്കുകയും കാംപയിൻ നടത്തുകയും ചെയ്യുമ്പോൾ എൻ.എസ്.എസ്സോ എസ്.എൻ.ഡി.പിയോ മറ്റു ഹിന്ദു സമുദായ സംഘടനകളോ സംഘ്പരിവാരങ്ങളുടെ മേൽപറഞ്ഞ സംഭവങ്ങൾക്കെതിരെ പ്രതികരിച്ചോ, കാംപയിൻ നടത്തിയോ
ഉത്തരം: ഇല്ലായിരിക്കാം. അതോണ്ട്?
ചോദ്യം: ഞങ്ങൾക്കെതിരെ പ്രസ്താവന നടത്താൻ കാണിച്ച അതേ ആർജവം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കോ സാംസ്‌കാരിക നായകർക്കോ അവർക്കെതിരെ പറയാനുണ്ടോ
ഉത്തരം: അതുകൊണ്ടെന്താ?
പിന്നെന്തിനാ ലീഗുകാരേ ഞങ്ങൾക്കെതിരെ ഇങ്ങിനെ പ്രതികരിക്കുന്നത്
ആ ബെസ്റ്റ് ന്യായം...
ലോകത്തുള്ള സകലരും സംഘ്പരിവാരങ്ങൾ ചെയ്യുന്ന തെറ്റിനെ തള്ളിപ്പറഞ്ഞാലേ സുഡാപ്പികളുടെ തോന്നിവാസത്തെ മുസ്ലിംകൾ എതിർക്കാവൂന്ന്.
ഇവരാരൊക്കെ എതിർത്താലുമില്ലെങ്കിലും ഇസ്‌ലാമിനെയും മുസ്‌ലിംകളുടെയും പേരിൽ നിങ്ങൾ ഉൽപാദിപ്പിക്കുന്ന വെറുപ്പും പകയും വിദ്വേഷവും ഞങ്ങൾ ചെറുക്കുകതന്നെ ചെയ്യും. വർഗ്ഗീയതയിലേക്ക് ക്ഷണിച്ചവനോ അതിനുവേണ്ടി യുദ്ധത്തിലേർപ്പെട്ടവനോ മരണപ്പെട്ടവനോ നമ്മിൽപെട്ടവനല്ലെന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികൾക്ക് അങ്ങനെ പ്രവർത്തിക്കാനേ സാധിക്കൂ.
Summary: Case should be registered against the organizers of the Ananthapuri Hindu Mahasammelanam, says Muslim Youth League Kerala state general secretary PK Firos
Adjust Story Font
16