Quantcast

"അനസിനെ മർദിച്ചത് മാതാവിനെ അധിക്ഷേപിച്ചതിനാല്‍"; പൊലീസ് ഉദ്യോഗസ്ഥന്‍റെ മൊഴി പുറത്ത്

മർദിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ അല്ലെന്നും കൊല സഹോദരന്‍റെ കൈപ്പിഴയാണെന്നും മൊഴി

MediaOne Logo

Web Desk

  • Updated:

    2022-06-23 09:44:15.0

Published:

23 Jun 2022 9:43 AM GMT

അനസിനെ മർദിച്ചത് മാതാവിനെ അധിക്ഷേപിച്ചതിനാല്‍;  പൊലീസ് ഉദ്യോഗസ്ഥന്‍റെ മൊഴി പുറത്ത്
X

പാലക്കാട്: പാലക്കാട് അനസ് കൊലപാതകത്തിൽ പോലീസുദ്യഗസ്ഥൻ റഫീഖിന്‍റെ മൊഴി പുറത്ത്. സഹോദരനൊടൊപ്പം അനസിനെ മർദിക്കാൻ പോയത് മാതാവിനെ അധിക്ഷേപിച്ചതിലുള്ള പ്രകോപനത്താലാണ്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയ്യ മര്‍ദിച്ചത് എന്നും കൊല സഹോദരന്‍റെ കൈപ്പിഴയാണെന്നും മൊഴി.

കഴിഞ്ഞ ദിവസമാണ് പാലക്കാട് നഗരത്തിൽ മാനസിക രോഗിയായ അനസ് മർദനമേറ്റ് മരിച്ചത്. സംഭവത്തിൽ നരികുത്തി സ്വദേശി ഫിറോസിനെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അനസിനെ മർദിച്ചതായി കസ്റ്റഡിയിലുള്ള ഫിറോസ് മൊഴി നൽകിയി. ലേഡീസ് ഹോസ്റ്റൽ പരിസരത്ത് മോശമായി പെരുമാറിയപ്പോഴാണ് ഇടപ്പെട്ടതെന്നും ബാറ്റ് കൊണ്ട് തലക്ക് അബദ്ധത്തിൽ അടിച്ചെന്നുമാണ് ഫിറോസ് പറഞ്ഞത്.

TAGS :

Next Story