Quantcast

തൃക്കാക്കര തിരിച്ചുപിടിക്കും, നിയമസഭയിൽ അംഗബലം നൂറാക്കുമെന്ന് ആനത്തലവട്ടം ആനന്ദൻ

കോൺഗ്രസ് പ്രതിനിധിയായിരുന്ന പി.ടി തോമസിന്റെ നിര്യാണത്തെ തുടർന്നാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 31നാണ് തെരഞ്ഞെടുപ്പ്. ജൂൺ മൂന്നിനാകും വോട്ടെണ്ണൽ.

MediaOne Logo

Web Desk

  • Published:

    2 May 2022 3:55 PM GMT

തൃക്കാക്കര തിരിച്ചുപിടിക്കും, നിയമസഭയിൽ അംഗബലം നൂറാക്കുമെന്ന് ആനത്തലവട്ടം ആനന്ദൻ
X

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലം എൽഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. നിയമസഭയിലെ എൽഡിഎഫിന്റെ അംഗബലം നൂറാക്കും. ഇതിനായി എൽഡിഎഫ് ഒരുങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിനെതിരായ പ്രചാരണം തെരഞ്ഞെടുപ്പ് ആയുധമാക്കിയാൽ യുഡിഎഫ് തോറ്റ് തൊപ്പിയിടും. കേരളത്തിലെ ജനങ്ങൾ വികസനം കാംക്ഷിക്കുന്നവരാണ്. എൽഡിഎഫ് സ്ഥാനാർഥിയെ മുന്നണി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പ്രതിനിധിയായിരുന്ന പി.ടി തോമസിന്റെ നിര്യാണത്തെ തുടർന്നാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 31നാണ് തെരഞ്ഞെടുപ്പ്. ജൂൺ മൂന്നിനാകും വോട്ടെണ്ണൽ. ഈ മാസം 11 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 16 വരെ നാമനിർദേശം പിൻവലിക്കാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം ബുധനാഴ്ച പുറത്തിറങ്ങും. ഒഡീഷ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും മെയ് 31ന് ഉപതെരഞ്ഞെടുപ്പ് നടക്കും.

കോൺഗ്രസ് സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. ഹൈക്കമാൻഡിലേക്ക് പോകാതെ ഇവിടെത്തന്നെ തീരുമാനമുണ്ടാവും. കെ റെയിൽ അടക്കമുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകും. തെരഞ്ഞെടുപ്പ് എൽഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാവുമെന്നും സതീശൻ പറഞ്ഞു.

TAGS :

Next Story