കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി: തൊഴിലാളികളെ മാത്രം കുറ്റം പറഞ്ഞാൽ പുറംകാല്‍ കൊണ്ട് അടിക്കുമെന്ന് ആനത്തലവട്ടം ആനന്ദൻ
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് അടക്കമുള്ള സംഘടനകളാണ് സമരം നടത്തുന്നത്
തിരുവനന്തപുരം: ശമ്പളം വൈകുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനകള്‍ സമരത്തില്‍. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് അടക്കമുള്ള സംഘടനകളാണ് സമരം നടത്തുന്നത്. സമരം കെ.എസ്.ആര്‍.ടി.സി സര്‍വീസിനെ ബാധിക്കില്ല. മാനേജ്മെന്‍റിന്‍റെ പിടിപ്പുകേടിന് തൊഴിലാളികളെ മാത്രം കുറ്റം പറഞ്ഞാല്‍ പുറംകാല്‍ കൊണ്ട് അടിക്കുമെന്ന് ആനത്തവലട്ടം ആനന്ദന്‍ പറഞ്ഞു.
അഞ്ചാം തിയ്യതിക്ക് മുന്‍പ് ശമ്പളം നല്‍കണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം അംഗീകരിക്കാന്‍ മാനേജ്മെന്‍റ് തയ്യാറല്ല. ഇരുപതാം തിയ്യതിക്ക് ശേഷമേ ശമ്പളം നല്‍കാനാകൂയെന്നാണ് മാനേജ്മെന്‍റ് നിലപാട്. ഇതിനെതിരായാണ് ഭരണാനുകൂല സംഘടനയായ സി.ഐ.ടി.യുവും പ്രതിപക്ഷ സംഘടനകളായ ഐ.എന്‍.ടി.യു.സിയും ബി.എം.എസും സമരത്തിനിറങ്ങിയത്. ചീഫ് ഓഫീസിന് മുന്നില്‍ സി.ഐ.ടി.യു രാപകല്‍ സമരവും ഐ.എന്‍.ടി.യു.സി അനിശ്ചിതകാല സമരവും തുടങ്ങി.
ഖന്ന കമ്മീഷൻ റിപ്പോർട്ട് പൊതിക്കാത്ത തേങ്ങ പോലെയെന്ന് സി.ഐ.ടി.യു സമരം ഉദ്ഘാടനം ചെയ്ത ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കുറ്റം തൊഴിലാളികളുടെ മാത്രമെന്ന് പറഞ്ഞാൽ പുറംകാലു കൊണ്ട് അടിക്കും. കെ.എസ്.ആര്‍.ടി.സി നവീകരണത്തിനുള്ള ബദല്‍ രേഖലും സി.ഐ.ടി.യു അവതരിപ്പിച്ചു.
കെ.എസ്.ആര്‍.ടി.സിയെ പൂട്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച മെയ് മാസത്തെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് വിഷയം ചര്‍ച്ച ചെയ്യാന്‍ മാനേജ്മെന്‍റ് വിളിച്ച യോഗം മൂന്ന് അംഗീകൃത യൂണിയനുകളും ബഹിഷ്കരിച്ചിരുന്നു. പ്രതിമാസ വരുമാനം 193 കോടി രൂപ ആയിട്ടും ശമ്പളം വൈകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്.
Adjust Story Font
16