ജില്ലാസെക്രട്ടറിയാകുന്നത് തടയാൻ ആനാവൂർ ശ്രമിച്ചു; ആരോപണവുമായി സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം
പ്രസാധകൻ മാസികയിൽ എഴുതിയ ലേഖനത്തിലാണ് സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ വെളിപ്പെടുത്തൽ
ആനാവൂർ നാഗപ്പൻ
തിരുവനന്തപുരം: താൻ സിപിഎം ജില്ലാ സെക്രട്ടറിയാകുന്നത് തടയാൻ ജില്ലയിലെ നേതാക്കൾ ശ്രമിച്ചെന്ന് സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം പിരപ്പൻകോട് മുരളി. കടകംപള്ളി സുരേന്ദ്രനും ആനാവൂർ നാഗപ്പനും വിഎസ് വിരുദ്ധരുമാണ് ഇതിനു ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. മുൻ സിപിഎം ജില്ലാ സെക്രട്ടറി എം വിജയകുമാർ തന്നോട് സഹകരിച്ചില്ല.
അധികാരം ഏൽക്കുന്നത് തടയാൻ ജില്ലാ സെക്രട്ടറിയുടെ മുറി പൂട്ടി കുറെ നാൾ നടന്നു. ആനാവൂർ നാഗപ്പനും കൂട്ടരും പലതരം ഭീഷണികൾ ഇറക്കി ജില്ലാ സെക്രട്ടറി ആകുന്നത് തടയാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.
പ്രസാധകൻ മാസികയിൽ എഴുതിയ ലേഖനത്തിലാണ് സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ വെളിപ്പെടുത്തൽ.
Next Story
Adjust Story Font
16