Quantcast

ആര്യങ്കാവിൽ പിടികൂടിയ പാലിൽ മായമില്ലെന്ന ഭക്ഷ്യവകുപ്പ് വാദം വീണ്ടും തള്ളി ക്ഷീരവകുപ്പ്

പിടിച്ചെടുത്ത പാൽ ഇതുവരെ കേടുവന്നിട്ടില്ലെന്നും മായം കലർന്നതാകാനാണ് സാധ്യതതയെന്നും ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. രാം ഗോപാൽ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    20 Jan 2023 8:14 AM GMT

Aryankavu adulterated milk case
X

ആര്യങ്കാവിൽ നിന്നും പിടിച്ചെടുത്ത പാല്‍

തിരുവനന്തപുരം: ആര്യങ്കാവിൽ നിന്നും പിടിച്ചെടുത്ത പാലിൽ മായമില്ലെന്ന ഭക്ഷ്യ വകുപ്പിന്‍റെ വാദം തള്ളി വീണ്ടും ക്ഷീരവകുപ്പ്. പിടിച്ചെടുത്ത പാൽ ഇതുവരെ കേടുവന്നിട്ടില്ലെന്നും മായം കലർന്നതാകാനാണ് സാധ്യതതയെന്നും ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. രാം ഗോപാൽ പറഞ്ഞു. പാൽ തിരുവനന്തപുരം മുട്ടത്തറയിലെ മാലിന്യ പ്ലാന്‍റിലെത്തിച്ച് നശിപ്പിച്ചു.

ഈ മാസം 11 നാണ് 15, 300 ലിറ്റർ പാൽ ചെക്ക് പോസ്റ്റിൽ പിടിച്ചത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഇന്ന് നശിപ്പിച്ചു. എന്നാൽ കമ്പനി അധികൃതർ ഇത് നിഷേധിച്ചു. പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് കലർന്നെന്ന് ആദ്യ പരിശോധനയിൽ ക്ഷീര വികസന വകുപ്പ് കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ് നടത്തിയ പരിശോധനയിൽ മായമില്ലെന്ന ഫലമാണ് ലഭിച്ചത്. വൈകി പരിശോധിച്ചതാണ് റിസൾട്ട് വിപരീതമായതെന്ന് ക്ഷീര വികസന മന്ത്രി ചിഞ്ചു റാണിയുടെ പ്രസ്താവിച്ചു. ഇതിനെതിരെ ആരോഗ്യ മന്ത്രി വീണ ജോർജ് പ്രതികരിച്ചതോടെയാണ് വിവാദമായത്.



TAGS :

Next Story