മഹേഷിനെ കണ്ട് പുറത്തേക്കോടി ലിജി, രോഗികളുടെ മുന്നിലിട്ട് പലതവണ കുത്തി; ബന്ധം മുറിഞ്ഞതിന്റെ വൈരാഗ്യം
ഇരുവരും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളാവുകയും തുടർന്നുണ്ടായ വൈരാഗ്യത്തിന്റെ പുറത്താണ് മഹേഷ് ലിജിയെ കൊലപ്പെടുത്തിയതെന്നുമാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം

കൊച്ചി:അങ്കമാലിയിലെ എംഎജിജെ ആശുപത്രിയിൽ തുറവൂർ സ്വദേശി ലിജിയെ മഹേഷ് കൊലപ്പെടുത്തിയത് അതിക്രൂരമായി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു ലിജി. ആശുപത്രിയുടെ നാലാം നിലയിലാണ് മുറിയെടുത്തിരുന്നത്.
പെട്ടെന്ന് ഈ മുറിയിലേക്കെത്തിയ മഹേഷിനെ കണ്ട് ലിജി അമ്പരന്നു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ സംസാരം വാക്കുതർക്കത്തിലേക്ക് പോവുകയായിരുന്നു. ഇതിനിടെ മഹേഷ് മുറിയിൽ വെച്ചുതന്നെ ലിജിയെ കത്തിയെടുത്ത് കുത്താൻ ശ്രമിച്ചു. എന്നാൽ, ലിജി പുറത്തേക്ക് ഓടുകയായിരുന്നു. പിന്നാലെയെത്തിയ മഹേഷ് ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റ് രോഗികളുടെയും ജീവനക്കാരുടെയും മുന്നിലിട്ട് ലിജിയെ പലതവണ കുത്തി.
രക്തത്തിൽ കുളിച്ചുകിടന്ന ലിജിയുടെ അടുത്ത് നിന്ന് മരണം ഉറപ്പിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മഹേഷ് പിടിയിലാവുകയായിരുന്നു. ആലുവ സ്വദേശിയാണ് ഇയാൾ. ഇരുവരും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളാവുകയും തുടർന്നുണ്ടായ വൈരാഗ്യത്തിന്റെ പുറത്താണ് മഹേഷ് ലിജിയെ കൊലപ്പെടുത്തിയതെന്നുമാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റി ചോദ്യം ചെയ്യൽ തുടരുകയാണ്.
Adjust Story Font
16